0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 151.4K

തുടങ്ങി.

അത് കണ്ട് വിനോദ് സാർ ദേഷ്യവും നിസ്സഹായാവസ്ഥയും കലർന്ന മുഖത്തോടെ മിണ്ടാതിരുന്നു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം മാളവിക ആ ചാറ്റിംഗ് അവസാനിപ്പിച്ച് ഫോൺ മേശപ്പുറത്തേക്ക് കമഴ്ത്തിവെച്ചു.

എന്നിട്ട് തിളങ്ങുന്ന കണ്ണുകളോടെ വിനോദ് സാറിനെ നോക്കി പറഞ്ഞു:

"ദാ, പരിപാടി കഴിഞ്ഞു! ഇനി സാർ എന്തുവേണമെങ്കിലും പറഞ്ഞോളൂ, ഞാൻ ശ്രദ്ധിക്കാം."ഫോണുകൾ മാറ്റിവെച്ച ശേഷം മാളവിക ഗൗരവമുള്ള മുഖഭാവം വരുത്തി ഓഡിറ്റിംഗുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ വിനോദ് സാറിനോട് ചോദിച്ചുതുടങ്ങി.

ഫയലിലെ കണക്കുകളിൽ എന്തെങ്കിലും പിശകുകൾ വന്നിട്ടുണ്ടോ എന്നറിയാൻ അവൾ ഓഫീസിലെ ചില കാര്യങ്ങൾ സാറിനോട് തിരക്കി. വിനോദ് സാർ അതിന് വ്യക്തമായ മറുപടികളും നിർദ്ദേശങ്ങളും നൽകി.

കുറച്ചുനേരം ഔദ്യോഗിക കാര്യങ്ങൾ സംസാരിച്ച ശേഷം വിനോദ് സാർ മടുപ്പോടെ കസേരയിലേക്ക് പിന്നോട്ട് ചാരിയിരുന്നു പറഞ്ഞു:

"ഏതായാലും കുറച്ചുനേരം സംസാരിച്ചിരിക്കുമ്പോൾ ഇനി ഈ ഓഡിറ്റിന്റെയും കണക്കിന്റെയും കാര്യം മാത്രം സംസാരിക്കേണ്ട മാളവികേ. നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം, വെറുതെ തലപുകയ്ക്കേണ്ട."

മാളവിക കുസൃതിയോടെ പുഞ്ചിരിച്ചുകൊണ്ട് തലയടിച്ചു: "പിന്നെന്താ, സാർ തന്നെ എന്തെങ്കിലും ചോദിക്കേ."

വിനോദ് സാർ അല്പം ഗൗരവത്തോടെയും എന്നാൽ താഴ്ന്ന ശബ്ദത്തിലും പറഞ്ഞു: "നിനക്ക് സ്കൂളിൽ ചെല്ലുമ്പോൾ ഒരു ക്യാരക്ടറും, ഇങ്ങനെ പുറത്തിറങ്ങി വരുമ്പോൾ വേറെയൊരു ക്യാരക്ടറുമാണല്ലോ മാളവികേ. ഇതെന്താ നീ ഇങ്ങനെ?"

മാളവിക ചുറ്റും കണ്ണോടിച്ചുകൊണ്ട് കൊഞ്ചലോടെ മറുപടി പറഞ്ഞു: "സാർ എന്തായാലും അത് മനസ്സിലാക്കാത്തത്? നമ്മൾ ഇപ്പോൾ ഇവിടെ ഇരിക്കുന്ന ഈ ചെറിയ ബേക്കറിയിൽ വെച്ചുപോലും സ്കൂളിലെ രണ്ടുമൂന്ന് കുട്ടികൾ നമ്മളെ കണ്ടിട്ടുണ്ടായിരുന്നു.

അവർ വല്ലതും തെറ്റിദ്ധരിച്ചാലോ? പ്രത്യേകിച്ച് സാർ ക്ലാസിലും ഇടനാഴിയിലുമൊക്കെ കുട്ടികളോട് വല്ലാതെ

💬 Comments

View all comments