Chapter Title : മാളു പെണ്ണ് [A J]
കിട്ടിയതിൽ പിന്നെ ഞാൻ അച്ഛനേ പണിക്ക് വിട്ടിട്ടില്ല.. അമ്മ സാധാ ഒരു വീട്ടമ്മയാണ് ... പിന്നെ അനിയത്തി ഇപ്പോൾ ഡിഗ്രീക് പഠിക്കുന്നു പേര് അലീന ....
പിന്നെ ഞാന്നും എന്റെ അച്ഛനും നല്ല കമ്പനിയായിരുന്നു.. ഞങ്ങൾ നല്ല ഫ്രണ്ട്സ് പോലെ ആയിരുന്നു എന്ത് ഉണ്ടെങ്കിലും അച്ഛനോട് പറയുമായിരുന്നു... അച്ഛൻ തിരിച്ചും ...
__________________________________________
ഞാൻ നേരെ ബൈക്ക് ഞങ്ങളുടേ പഴയ വീട്ടിലേക്ക് വിട്ടു... (ഞങ്ങൾ ഇപ്പോ താമസിക്കുണ വീട്ടിലോട്ട് മാറിയിട്ട് ഇപ്പോൾ ഒരു വർഷം ആയി...) (എന്തോ എനിക്ക് ഈ പഴയ വീട്ടിലോട്ട് പോകുമ്പോൾ ഒരു പോസീറ്റീവ് ഫീൽ ആണ് അതുകൊണ്ടു തന്നെ എനിക്ക് സങ്കടം വരുമ്പോൾ എല്ലം ഞാൻ ഇവിടെ പോകും... )
25 മിനിറ്റത്തെ യാത്രയുണ്ട് പഴയവീട്ടിലേക്ക് ... അവിടെ ചെന്ന് ബൈക്ക് വെച്ചിട്ട് ഞാൻ അവിടെ കുറച്ച് നേരം ഇരുന്നു...
കുറച്ച് കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു എടുത്ത നോക്കിയപ്പോൾ മാളവിക എന്ന് സ്ക്രീനിൽ തെളിഞ്ഞ് വന്നു. ആ പേര് കണ്ടപ്പോൾ തന്നെ എന്നിലേക്ക് ദേഷ്യം ഇരച്ചു കയറി... ഞാൻ അവളുടെ കോൾ കട്ട് ചെയ്തിട്ട ഫോൺ അവിടെ വെച്ച് ...... പിന്നെയും രണ്ട് മൂന്ന് പ്രാവിശ്യം കോൾ വന്നു പിന്നെ വാട്ട്സപ്പിൽ ഒരു മേസ്സേജും ...
എവിടാ ....
കോൾ ഒന്നു എടുക്ക....
എന്ന് ഞാൻ അത് ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു...
കുറച്ച് നേരം കൂടി ഞാൻ അവിടെ ഇരുന്നു കഴിഞ്ഞപ്പോൾ എനിക്ക് നല്ല പോലെ വിശന്നു ... ഫോൺ എടുത്ത നോക്കിയപ്പോൾ സമയം 11.30 ആയിരിക്കുന്നു....
💬 Comments
View all comments