Chapter Title : മാളു പെണ്ണ് [A J]
ഇവിടെ വന്നിട്ട് ഇത്രയും നേരം ആയോ .... ഞാൻ മനസ്സിൽ വിചാരിച്ചിട്ട് ഫോണും എടുത്ത നേരെ വീട്ടിലോട്ട് വിട്ടു.... ഞാൻ വണ്ടി വീട്ടിന്റെ മുറ്റത്തെക്ക് കയറ്റിയതും കാണുന്നത് മാളു (മാളവികയെ അങ്ങനെ ആണ് വീട്ടിൽ വിളിക്കുന്നത് ) സിറ്റൗട്ടിൽ എന്നെയും കാത്ത് ഇരിക്കുന്നു .... എന്റെ വണ്ടി കണ്ടതും അവര് എഴുന്നേൽറ്റ് നിന്ന് .... ഞാൻ നേരെ വണ്ടി കൊണ്ടു പാർക്ക് ചെയ്തിട്ട അകത്തോട്ട് പോയി... പിന്നാലെ അവളുo വന്ന് ....
അമ്മേ വിശക്കുന്നു .... കഴിക്കാൻ താ.... ഞാൻ അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട് കൈയ്യും കഴുകി ഡൈനിംഗ് ടേബിളിൽ ഇരുന്നു...
രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മ കഴിക്കാനായി ദോശ കൊണ്ടു വന്നു പുറകെ മാളു കറിയും കൊണ്ടു വന്നു....
ഇവൻ വന്നില്ലേ ഇനിയെങ്കിലും മോൾ ഇരുന്ന് കഴിക്ക്... എനിക്ക് ദോശ വിളമ്പുനിടേ അമ്മ മാളുവിന്നോടായി പറഞ്ഞു...
വേണ്ട അമ്മെ ചേട്ടൻ കഴിച്ചിട്ട് ഞാൻ കഴിച്ചോളാം....
സമയം എത്രായി എന്നാണ് മോള് ഇരുന്ന് കഴിച്ചേ...
ഏയ് ഇവൾ ഇത്രയും നേരം ആയിട്ട് ഒന്നും കഴിച്ചില്ലേ... ഞാൻ മനസ്സിൽ ആലോചിച്ച് ...
ഒടുവിൽ അമ്മയുടെ നിർബന്തപ്രകാരം അവൾ എന്റെ അടുത്ത ഇരുന്നു... അമ്മ അവൾക്കും വിളമ്പി കൊടുത്തു...
ടാ നിനക്ക് ഫോൺ വിളിച്ചാൽ നിന്നക്ക് ഒന്ന് എടുത്തുടേ .... എത്ര തവണ വിളിച്ച് .... അമ്മ അല്പം ദേഷ്യത്തിൽ പറഞ്ഞു...
അതിന് അമ്മ എന്നെ വിളിച്ചില്ലല്ലോ ...
ഞാൻ വിളിച്ചില്ല... അത് ശരിയാണ് ... പക്ഷെ നിന്റെ ഭാര്യ വിളിച്ചല്ലോ....
ഞാൻ അതിന് മറുപടി ഒന്നും നൽകിയില്ല
💬 Comments
View all comments