Chapter Title : മാളു പെണ്ണ് [AJ]
തുറന്നു പറയാത്ത തന്റെ പ്രണയം നഷടമാകും എന്നതായിരുന്നു …. ഇതൊക്കെ ആലോചിച്ചപ്പോൾ മാളുവിന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വന്ന് … അവൾ അത് ആരും കാണാതെ തുടക്കുകയും ചെയ്തു….
എന്നാൽ അത് അവളുടെ അച്ഛൻ രതീഷ് കണ്ടിരുന്നു …
മോളക്ക് എന്ത് പറ്റി മോളെ … ഒരു വിഷമം… രതീഷ് തന്റെ മകളേട് ചോദിച്ചു..
ഏയ് ഒന്നും ഇല്ല അച്ഛാ..
വെറുതെ കള്ളം പറയല്ലേ മോളെ… എനിക്ക് അറിയാം എന്തോ ഉണ്ട് എന്ന്… ദേ നോക്കിക്കേ ഞാൻ നിന്റെ അച്ഛൻ ആണ് എന്നോട് എന്ത് ഉണ്ടെങ്കിലും മോൾ അത് തുറന്ന് പറയാം.…
രതീഷ് ഇത് പറഞ്ഞ തീരുമ്പോഴേക്കും ജോസഫ് അവിടേക്ക് വന്നു…
എന്താണ് അച്ഛനും മോളും കൂടി ഒരു സംസാരം…
ആ നീ വന്നോ… വാ കയറി ഇരിക്ക് … ദാ ഇവളെ നോക്ക് ഇങ്ങനെ ഇരിക്കുവാ ….
എന്ത് പറ്റി മോളെ ഇങ്ങനെ ഇരിക്കുന്നത്… ജോസഫ് അവളോട് ചോദിച്ച് …
ജോസഫ് കൂടി ചോദിച്ചപ്പോൾ അവൾക്ക് പിടിച്ച് നിൽക്കാൻ സാധിച്ചില്ല…
അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവർ രണ്ടു പേരുമായിട്ട് പറഞ്ഞു :
എനിക്ക് അലൻ ചേട്ടനെ ഇഷ്ടമാണ് അച്ഛാ … എനിക്ക് ചേട്ടനെ കല്യാണം കഴിക്കണം എന്ന് ഉണ്ടായിരുന്നു… എന്നാൽ അത് തുറന്ന് പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു… എന്നാൽ ഇപ്പോൾ അത് വളരെ അധികം വൈകി പോയി എന്ന് എനിക്ക് അറിയാം എന്നാൽ ….. അവൾ മുഴുമിപ്പിക്കും മുൻപ്പ് അച്ഛന്റെ നെഞ്ചത്തോട്ട് കരഞ്ഞു കൊണ്ട് വീണു….
മോളെ … മോള് ആദ്യം
💬 Comments
View all comments