Chapter Title : ?മാമന്റെ മോൾ [Abhi Amisha]
ലോക മണ്ടത്തരം അല്ലെ.. മാത്രമല്ല എന്റെ ചേട്ടൻ തന്നെ എതിരാണ്.......
അന്ന് ഒരു കാര്യം ഞാൻ മനസ്സിലാക്കി ഒരിക്കലും നമ്മളെ വിട്ട് പോകില്ല എന്ന് പറയുന്ന പെണ്ണുങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത് എന്ന്.......
അവളെ കണ്ടിട്ട് വന്നപ്പോൾ തന്നെ ഞാൻ ജീവച്ഛവം പോലെ ആയി..... ആരോടും ഒന്നും പറയാതെ അന്ന് രാത്രി നാട് വിട്ടു........
ആദ്യം ഒക്കെ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു.. പക്ഷേ പതിയെ അത് ഒരു വാശിയായി മാറി.. എന്നെ പരിഹസിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം എന്നാ വാശി... ഗൾഫിൽ ഒരു ജോലി ശെരിയായിരുന്നു അതറിയുമ്പോൾ കണ്ണേട്ടന്റെ മനസ്സു മാറും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഇതെല്ലാം.. പിന്നെ ആരോടും ഒന്നും പറയാൻ നിന്നില്ല.....
ഗൾഫിൽ പോയി കഴിഞ്ഞാണ് അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞത് തന്നെ.. ഞാൻ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ ആരും അറിയരുത് എന്നും ഞാൻ അവരോട് ചട്ടം കെട്ടി........ സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു... ഇതിനിടക്ക് കീർത്തിയുമായി മാത്രം കോൺടാക്ട് ഉണ്ടായിരുന്നു. അവൾ അത് ആരോടും പറയില്ല എന്നാ ഉറപ്പു എനിക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്.....
മൂന്നു വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടു. ആവശ്യത്തിന് പൈസ ആയി.അച്ഛനും അമ്മയും നാട്ടിലേക്കു വരാൻ പറഞ്ഞ് വഴക് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ നാട്ടിലേക്ക് വന്നു.. നാട്ടിൽ വീട് പണി നടക്കുകയായിരുന്നു. അത് കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസിക്കാൻ ആയുള്ള പ്ലാനിൽ ആണ് വന്നത്. നാട്ടിൽ വന്നു ഒരു കാർ വാങ്ങി. നല്ല രീതിക്ക് പുതിയ വീടിന്റെ പാലുകാച്ചു നടത്തി.. ഗ്രാൻഡ് ആയാണ് നടത്തിയത്... എല്ലാവരെയും വിളിച്ചു.
💬 Comments
View all comments