Chapter Title : മാമി 3
കാലത്ത് വീണ്ടും വിളിച്ചു. അപ്പോഴും ഞാൻ എടുത്തില്ല. എടുക്കാതായപ്പോ അവർ ഉമ്മാടെ ഫോണിലേക്ക് വിളിച്ചു. ഉമ്മ ഫോൺ എനിക്ക് കൊണ്ടു വന്നു തന്നു.
സാബി താത്ത: "നീ എന്താ ഫോൺ എടുക്കാത്തെ?"
ഞാൻ: "ഒന്നുമില്ല, ഉറങ്ങുകയായിരുന്നു "
സാബി താത്ത: "എണീറ്റിട്ട് കുറെ നേരമായി എന്ന ഉമ്മ പറഞ്ഞല്ലോ"
ഞാൻ: "കണ്ടില്ല, ഫോൺ ചാർജിന് വെച്ചിരിക്കുകയായിരുന്നു”
സാബി താത്ത: "ഓഹോ ഇന്നലെ വൈകുന്നേരം മുതലേ ഫോൺ ചാർജിന് വെച്ചിരിക്കുകയായിരുന്നോ?
ഞാൻ ഒന്നും മിണ്ടിയില്ല
സാബി താത്ത: "എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ട്, രാവിലെ തന്നെ പോയി വേഗം വരണം, അതാ ഇന്നലെ മുതലേ വിളിക്കുന്നെ.. "
ഞാൻ: "സാധനങ്ങൾ ഞാൻ പോയി വേടിച്ചു കൊണ്ട് വന്നാ പോരേ?"
സാബി താത്ത: "അതെന്താ ഞാൻ കൂടെ വരുന്നത് നിനക്ക് ഇഷ്ടമല്ലേ?"
ഞാൻ: "അത് കൊണ്ടല്ല"
സാബി താത്ത: "പിന്നെ, നിനക്ക് വേറെ എങ്ങോട്ടെങ്കിലും പോകാൻ ഉണ്ടോ?"
ഞാൻ: "ഇല്ല"
സാബി താത്ത: "പിന്നെന്താ നിന്റെ ഇത് വരെ ഇല്ലാത്ത പ്രശ്നം?"
ഞാൻ: "ഒന്നുമില്ല, ഞാൻ വരാം, ബാബി റെഡി ആയി നിന്നോ.."
സാബി താത്ത: "മ്.. .ഓക്കെ"
എനിക്ക് സന്തോഷമായി.. ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ വരുന്നുണ്ട് കാര്യങ്ങൾ. കുളിച്ച ഡ്രസ്സ് മാറി ഞാൻ ബൈക്കും എടുത്ത് അവരുടെ വീട്ടിലേക്ക് പോയി.
ഒരു റോസ് കളർ ചുരിദാർ ധരിച്ച് സാബി താത്ത റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.
"ബൈക്കിൽ പോകണോ കാറിൽ പോകണോ" അവർ എന്നോട് ചോദിച്ചു.
"എന്തായാലും കുഴപ്പമില്ല" ഞാൻ അവരുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.
💬 Comments
View all comments