Chapter Title : മാമിയും മകളും 8 [Dream Lover]
അന്ന വളരെ സന്തോഷത്തിലാണ്.. അവളെ എങ്ങനെ പുറത്തുകൊണ്ടുപോകാനൊന്നും ആരുമില്ല, എപ്പോഴേലും അനുവുമൊത്ത് കറങ്ങാൻ പോകും, അതും പോയ കാലം മറന്നു, ഒറ്റക്ക് പോകാൻ അന്നയ്ക്ക് തീരെ താല്പര്യവുമില്ല... അവൾ വേഗം കഴിച്ച പാത്രമൊക്കെ കഴുകിവെച്ച്, പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. മനുവിന്റെ കൂടെയായതുകൊണ്ട് തന്നെ അവയറ്റവും ഇഷ്ട്ടമുള്ള സാരി തന്നെ അന്ന ഇടാൻ തീരുമാനിച്ചു.. അതൊക്കെ ഉടുത്ത് സുന്ദരിയായി റൂമിൽ നിന്ന് പുറത്തേക്കിറങ്ങുഴേക്കും മനുവും ഡ്രെസൊക്കെ മാറി വന്നു.. കാറിന്റെ താക്കോൽ മനുവിന് നേരെ നീട്ടി... അന്നയെ കണ്ട മനു ഒന്ന് പുഞ്ചിരിച്ചു...
മനു :ഇപ്പോൾ ഒരു പത്ത് വയസു കുറഞ്ഞിട്ടുണ്ട്
അന്ന : ഒന്നുപോടാ കൊഞ്ഞാതെ.. വേഗം പോയി കാറെടുക്ക്
മനു : അപ്പോഴേക്കും തിരക്കായോ....
അന്ന : സമയം അല്ലെൻകിൽ തന്നെ വൈകി...
മനു : അന്നാമ്മേ.. ഇപ്പോൾ ആളുകൾ വൈകിയിട്ടാണ് പുറത്തേക്കിറങ്ങുന്നത്.... നൈറ്റ് ലൈഫ് കേട്ടിട്ടില്ലേ...
അന്ന അവനോടു ചിരിച്ചുകൊണ്ട് വാതിൽ പൂട്ടി പുറത്തേക്കിറങ്ങി.. അപ്പോഴേക്കും മനു കാര് സ്റ്റാർട്ട് ചെയ്ത് വന്നു,
കാർ പതിയെ അവരുടെ വീടിൽ നിന്ന് അകന്നു ചെറിയ റോഡ് കഴിഞ്ഞ്, ടൗണിലേക്കുള്ള വലിയ ഹൈവേയിൽ കയറി, അപ്പോഴേക്കും അന്നയ്ക്ക് ആകാംഷയായി എങ്ങോട്ടേക്കാണ് പോകുന്നതെന്ന്,
അന്ന രാത്രിയുടെ സൗന്ദര്യം ആസ്വദിച്ച് പുറത്തെ കാഴ്ച്ചകളൊക്കെ കണ്ടിരിക്കുകയാണ്.....
മനു : എങ്ങോട്ടാ പോകേണ്ടത്....
അന്ന പുറത്തുള്ള കാഴ്ചയിൽ നിന്ന് കണ്ണെടുത്ത് മനുവിനെ ഒന്ന് നോക്കി..
അന്ന : നിനക്കല്ലേ അറിയാവുന്നത് എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന്... എന്നിട്ട് എന്നോട് ചോദിക്കുന്നോ ?
മനു : എനിക്കാനൊന്നുമില്ല എങ്ങോട്ടു വേണേലും പോകാം..
അന്ന : അങ്ങനെ അധിക
💬 Comments
View all comments