0%

Chapter Title : മാമിയും മകളും 9 [Dream Lover]

Author : Dream Lover Read All Parts 26.3K

അന്ന മനസിൽ പറഞ്ഞു

അന്ന : ഓ അത് മതി, ഞങ്ങളുടെ വരുത്തും പെട്ടെന്നായിരുന്നു, അതുകൊണ്ട് അവളെ നേരത്തെ അറിയിക്കാൻ സാധിച്ചില്ല.. നിന്റെ പേരെന്താണ്....

കല്യാണി.. എല്ലാവരുമെന്നെ കല്ലു.. ന്ന് വിളിക്കും....

കല്ലു നല്ല പേരാണല്ലോ മനു മനസ്സിൽ മന്ത്രിച്ചു....

അകത്തുകയറിയ മനുവും അന്നയും അന്താളിച്ചു... വീടിനെ പോലെത്തന്നെ അതിന്റെ സൗകര്യവും വിശാലമായിരുന്നു.. കുറേ ആൾക്കാർക്ക് ഒരുമിച്ചു നിൽക്കാൻ സൗകര്യമുള്ള ഒരു വീടായിരുന്നു..

ഏകദേശം 5-6 മുറികളുള്ള വലിയ വീട്... അതിലെ രണ്ടു റൂമുകളാണ് കല്ലു അവർക്ക് വേണ്ടി വൃത്തിയാക്കിയത്... കല്ലു അവിടെയുള്ള എല്ലാ കാര്യവും അന്നയ്ക്ക് പറഞ്ഞു കൊടുത്തു..

അടുക്കളയും ബാത്റൂമും, സിറ്റ് ഔട്ടുമെല്ലാം അവൾ തുറന്നു കാണിച്ചു കൊടുത്തു.. അത് കണ്ടാലറിയാം കല്ലു ഇവിടെ നില്ക്കാൻ തുടങ്ങിയിട്ട് കുറെയായെന്ന്.. അവളുടെ നടപ്പും പെരുമാറ്റവും മനു നോക്കി നിന്നു....

എല്ലാം പരിചയപ്പെടുത്തി കൊടുത്തതിനു ശേഷം..

കല്ലു : മാഡം എന്തേലും ആവിശ്യമുണ്ടെകിൽ എന്നെ വിളിച്ചാൽ മതി.. ഞാൻ അതാ ആ വീട്ടിലുണ്ടാകും...

അവൾ അന്നയ്ക്ക് നമ്പർ പറഞ്ഞു കൊടുക്കുന്നതിന്റെ ഇടക്ക്.. പുറത്തേക്ക് ചൂണ്ടി ഒരു ചെറിയ വീട് കാണിച്ചു,

അതാണ് ഞാൻ താമസിക്കുന്ന വീട്..

അന്ന : വീട്ടിലാരൊക്കെയുണ്ട്....

കല്ലു : ആരുമില്ല മാഡം.. ഞാൻ ഒറ്റക്കാണ്... അച്ഛൻ ചെറുപ്പത്തിലേ മരിച്ചു.. അമ്മ ഈ അടുത്തും, ഞങ്ങൾ കേരളത്തിലായിരുന്നു ഇവിടെ വന്നു കൂടിയവരായാണ്, ഞാൻ ഈ വീടൊക്കെ നോക്കുന്നത്കൊണ്ട് മാഡം എനിക്ക് ചെറിയ പൈസ തരും.. അതുകൊണ്ടൊക്കെ ജീവിച്ചു പോകുന്നു..

അന്ന : നന്നായി... അപ്പോൾ എന്താവശ്യമുണ്ടകിലും വിളിക്കാമല്ലേ..?

അന്ന മനുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു....

💬 Comments

View all comments