0%

Chapter Title : മാനസഗീത [Lee child]

Author : Lee child Read All Parts 461

മാനസഗീത

Manasageetha | Author : Lee Child


പ്രിയ വായനകാരെ,

എന്റെ നഗ്നസത്യം നോവൽ 2ആം ഭാഗം എത്താറായി..അതിന്റെ പണിപുരയിലാണ് ഞാൻ..

എന്നിരുന്നാലും ഞാൻ മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിൽ വരുകയാണ്.. ചെറിയ കഥയാണ്…അധികം പ്രതീക്ഷിക്കേണ്ട… ഒരിടത് നിന്ന് വായിച്ചതാണ്…എന്റെ രീതിയിൽ എഴുതുന്നു എന്ന് മാത്രം ചെറിയ ഒരു സയൻസ് ഫിക്ഷൻ ടച്ചുണ്ട്…പിന്നെ ഫാന്റസിയും..അവസാനം disclaimer ചേർത്തില്ല എന്ന് പറയരുത് ?

അപ്പോൾ തുടങ്ങട്ടെ…


ഞാനിവിടെ പറയാൻ പോവുന്നത് മാനസിന്റെ കഥയാണ്.മുഴുവൻ പേര് മാനസ് മാധവ്.. അവന്റെ കുടുംബ പശ്ചാത്തലത്തിനു വലിയ പ്രസക്തിയില്ല… കാരണം ഇത് നടക്കുന്നത് അവന്റെ കോളേജ് ലൈഫിലാണ്..

മാനസിനെ കുറിച്ച് പറയുകയാണെങ്കിൽ

അവനൊരു പ്രതിഭയാണ്..

എ റിയൽ ജീനിയസ്…

അവൻ പഠിക്കുന്ന കാര്യത്തിൽ എല്ലാം

മുഴുവൻ മാർക്കും മേടിക്കും…

ഒരു സ്കൂളിലെ തങ്കവിഗ്രഹം…

നിഷ്കു.. അയ്യോ പാവം.. പഠിപ്പി…പാൽകുപ്പി.. എന്നിങ്ങനെ പല വിശേഷണങ്ങളും അവനു സ്വന്തം…

ഇതെല്ലാം സ്കൂളിലുള്ള കാര്യം…. ഒരു പഠിക്കുന്ന കുട്ടി കോളേജ് വിദ്യാഭ്യാസകാലഘട്ടത്തിൽ എന്തെല്ലാം മാറ്റങ്ങളിലൂടെയാണ് പോവുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്…എന്നാൽ അതൊന്നും അവന്റെ പഠനത്തെ ബാധിച്ചില്ല…അത് കൊണ്ട് തന്നെ അവനെ അവന്റെ കൂട്ടുകാർ തെറ്റിദ്ധരിച്ചു…ഒരു കാലത്ത് അവനെ ആരാധനയോടെ നോക്കിക്കൊണ്ടിരുന്ന കണ്ണുകൾ, അവനെ പുച്ഛത്തോടെ നോക്കാൻ തുടങ്ങി..

ഏറ്റവും കൂടുതൽ തെറ്റിധരിക്കപ്പെട്ടത് പെൺകുട്ടികളായിരുന്നു..അവന്റെ പഠിപ്പി, നിഷ്കു എന്നി മുഖം കണ്ടു അവനെ അവഗണിച്ചു തുടങ്ങി…അത് കൊണ്ട് തന്നെ അവന്റെ ജീവിതത്തിൽ പ്രണയം എന്നൊന്നു ഇത് വരെ തോന്നിട്ടില്ലായിരുന്നു…അവനെ ആണായി കാണാൻ പോലും ആലോചിക്കുവാൻ കഴിഞ്ഞിരുന്നില്ല…

എന്നാൽ…

അതവരുടെ തെറ്റിധാരണയായിരുന്നു…

ഇത്രയും പറഞ്ഞത് അവനെക്കുറിച്ചു പുറത്തുള്ളവരുടെ അഭിപ്രായമായിരുന്നു… ഇനി

💬 Comments

View all comments