0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 794

ഇത്‌  ഇവിടെ  ഇരുന്നിട്ട് പ്രേതെകിച്ചു ഗുണം  ഒന്നും  ഇല്ല...... താൻ  വേണമെങ്കിൽ  എടുത്തോ "

" ഹേയ്  വീട്ടിൽ  മദ്യം കൊണ്ട്  കേറിയാൽ  ചേച്ചി  ഓടിക്കും ....... മ്മ് മ്മ്  ഞാൻ  ദിവ്യയെ  വീട്ടിൽ ആക്കിയിട്ടു  ഇങ്ങോട്ട് വരാം "

അവിടെ പിയാനോയിൽ എന്തോ വായിച്ചു കൊണ്ടിരുന്ന ദിവയെയും  കൊണ്ട് ഞാൻ മടങ്ങുമ്പോൾ. ടെസ്സ കേക്കിന്റെ ബാക്കി ഒരു ടിന്നിൽ ആക്കി തന്നു.

" ഇത്‌  ഇവിടെ  ഇനി  ആര് കഴിക്കാനാ..... ചേച്ചിക്ക്  കൊടുത്തേക്ക് "

ഞാൻ  അത്‌ വാങ്ങി ദിവ്യയെയും കൊണ്ട്  അവിടെ നിന്നും ഇറങ്ങി. ദിവ്യ വീട്ടിൽ ആക്കിയ  ശേഷം തിരിച്ചു ഞാൻ  ഒറ്റ  ഓട്ടം ആയിരുന്നു.

ടെസ്സയും മായി  കുറച്ച് നേരം  ഒറ്റക്ക് ഇരിക്കാൻ പറ്റും . തരം കിട്ടിയാൽ  ഇന്ന്  എന്തെങ്കിലും ഒക്കെ  നടക്കും.

അല്ലെങ്കിൽ  വിലകൂടിയ  ഫോറിൻ മദ്യം അടിച്ചു ബോധം കേടാം. എന്തായാലും സന്തോഷമുള്ള കാര്യം തന്നെ.

തിരിച്ചു  ടെസ്സയുടെ വീട്ടിൽ എത്തിയ ഞാൻ നേരെ പോയത്  ആ  ഷെൽഫിന്റ അടുത്ത് ആയിരുന്നു. എന്ത്‌ എടുക്കണം എന്ന കൺഫ്യൂഷൻ എനിക്ക് ഉണ്ടായിരുന്നു. ഒടുവിൽ  കണ്ണ് അടച്ചു ഒരു കുപ്പി  അങ്ങ് എടുത്തു.

" എന്താ പരിപാടി ..."

എന്റെ പ്രേവർത്തികൾ കണ്ട ടെസ്സ ചോദിച്ചു.

" നീ  ടച്ചിങ്‌സ് എന്തെങ്കിലും  എടുക്ക് "

" ഇവിടെ  ഇരുന്ന്  അടിക്കാൻ  പറ്റില്ല "

"  അങ്ങനെ  പറഞ്ഞാൽ  എങ്ങനാ  നീ പറഞ്ഞിട്ട്  അല്ലെ  ഞാൻ  തിരിച്ചു വന്നത് "

" കുപ്പി വേണമെങ്കിൽ  എടുത്തോളന ഞാൻ  പറഞ്ഞത്....... പിന്നെ  മദ്യം ഉള്ളിൽ ചെന്നാൽ  നിന്റെ സ്വഭാവം മാറില്ല  എന്ന് എന്താ  ഉറപ്പ് "

" എന്താ  നിനക്ക്  നിന്നെ  വിശ്വാസം ഇല്ലേ.....ഞാൻ  നിന്നെ കേറി  പിടിക്കാൻ ഒന്നും  പോണില്ല.... പിന്നെ  നിന്റെ പപ്പാ ഇവിടെ ഇരുന്നല്ലേ  മദ്യപിച്ചിരുന്നത് "

" അമ്മയുടെ  മരണ ശേഷമാണ്  പപ്പ ഇങ്ങനെ  മാറിയത്....  അതിന് മുൻപ് പപ്പാ  വല്ലപ്പോഴും  പുറത്ത് നിന്ന് കഴിച്ചു കൊണ്ട്  വരുമായിരുന്നു എന്നല്ലാതെ  വീട്ടിൽ  മദ്യം  കൊണ്ട്  വന്നിട്ടില്ല "

അവൾ 

💬 Comments

View all comments