0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 793

" അങ്ങനെ  ആണോ  ..... അപ്പൊ  ചേച്ചിക്ക്  ഒരു  സർപ്രൈസ് കൊടുത്താലോ "

പിറ്റേന്ന്  വൈകുംനേരം  ഞാനും ദിവ്യയും കൂടി  ഒരു ചെറിയ  ബർത്ത്ഡേ  കേക്കുമായി ടെസ്സയുടെ  വീട്ടിലേക്ക്  ചെന്നു.

ഞങ്ങൾ വന്നതറിഞ്ഞു  വാതിൽ തുറന്ന  ടെസ്സ അതിശയത്തോടെ  ഞങ്ങളെ നോക്കി.

" എന്താ ഇത്‌ "

" ബർത്ത്ഡേ  ഒളിച്ചു  വെക്കാം  എന്ന് വിചാരിച്ചോ  "

" ആരുടെ  ബർത്ത്ഡേ "

" തന്റെ അല്ലാതാരുടെ "

" എന്റെ ബർത്ത്ഡേ  നാളെ  ആണ്‌ "

" നാളെയോ...... സോറി  ഒരു  ചെറിയൊരു  കമ്മ്യൂണിക്കേഷൻ  എറർ......... അല്ലേലും  കുഴപ്പമില്ലല്ലോ..... നമുക്ക്  അഡ്വാൻസ് ആയി  കേക്ക്  മുറിക്കാം....  താൻ വാ "

ഞങ്ങൾ അകത്ത് കയറി  കേക്ക് ഡൈനിങ്ങ് ടേബിളിൽ സെറ്റ് ചെയ്‌തു.  എന്നിട്ട്  ടെസ്സയെ  കൊണ്ട്  നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു. കേക്ക് കട്ട്‌ ചെയ്ത ടെസ്സ ദിവ്യ മോളുടെ വായിൽ  കേക്ക് വെച്ചു. ദിവ്യ മോൾ ഒരു കഷ്ണം  ടെസ്സയുടെ വായിലും  വെച്ചു.  പെട്ടെന്ന്  ടെസ്സ ഇമോഷണൽ ആയി.

" എന്ത് പറ്റി  "

" ഏയ് ..... അമ്മയുടെ  മരണ ശേഷം.... ബർത്ത്ഡേ  ആഘോഷം  ഒക്കെ  നിർത്തിയതാ... പിന്നീട് പപ്പയുടെ  വക  ഒരു വിഷ് വന്നാൽ വന്ന്..... എന്തോ എനിക്ക്  ഈ വീട്ടിൽ വെച്ച് ആഘോഷിച്ച എന്റെ അവസാന ബേർത്ത്ഡേ  ഓർമ  വന്നു.

" ബർത്ത്ഡേ  ആയിട്ട് താൻ ഇങ്ങനെ  ഡെസ്പ് അവതാടോ.... നമുക്ക്  ഇനി  എല്ല ബർത്ത്ഡേയും  ആഘോഷിക്കാം "

കുറച്ച് നേരം  ടെസ്സ അവളുടെ  കുട്ടികാലത്തെ കുറിച്ചും അമ്മയെ  കുറിച്ചും  വാചാലയായി. ഞാൻ അവളുടെ  മറ്റൊരു  സൈഡ്  കാണുക  ആയിരുന്നു. അവളുടെ  മുഖത്ത് ഇപ്പോൾ  ഒരു തിളക്കം  ഉള്ളത് പോലെ. ഞാൻ  അവളുടെ  വീട്  മൊത്തത്തിൽ  ഒന്ന്  ചുറ്റി കറങ്ങി  അപ്പോഴാണ്. ഒരു  ഷെൽഫിൽ  ഇരിക്കുന്ന  ഫോറിൻ മദ്യ ശേഖരം കാണുന്നത്. ഞാൻ  അതിൽ തന്നെ  നോക്കി നിൽക്കുന്നത്  കണ്ട  ടെസ്സ എന്നോട്  പറഞ്ഞു.

" എന്താ  ഒന്ന്  അടിക്കാൻ  തോന്നുന്നുണ്ടോ "

" ഏയ് "

" പപ്പയുടെ  കളക്ഷൻസ് ആണ്‌......

💬 Comments

View all comments