0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 792

എനിക്ക് അങ്ങനെ  ഒരു  കഴിവ് ഉണ്ട്.... എന്നോട്  ആളുകൾ  ഇടപെടുന്ന  രീതിവെച്ചു അവരുടെ  ഉദ്ദേശം  മനസിലാവും "

" അങ്ങനെ ഒരു  മുൻവിധി  എപ്പോഴും  ശെരിയാവണം എന്നില്ല....... എനിക്ക്  തന്നോട്  ഒരു  അട്ട്രാക്ഷൻ തോന്നിയെന്നുള്ളത് ശരി തന്നെ..... പക്ഷെ  അത്‌ ഞാൻ  പ്രകടിപ്പിച്ചത് പോലും ഇല്ലല്ലോ "

" നീ അന്ന്  കണ്ണുകൊണ്ട് എന്നെ സ്കാനിംഗ് ചെയ്തത് ഞാൻ  കണ്ടായിരുന്നു......  പിന്നെ  എനിക്ക്  ഇപ്പോൾ  ഇതിനൊന്നും  സമയം  ഇല്ല  ...... നിനക്ക് എന്നെ കുറിച്ച് ഒന്നും അറിയില്ല......  നിന്റെ  നല്ലതിനും കൂടിയ ഞാനീ പറയുന്നത് "

" മുൻ എം എൽ എ  യുടെ  മകൾ ആണ് വലിയ  വിട്ടുകാരാണ് പക്ഷെ ഇപ്പോൾ  തനിച്ചാണ് ...... എനിക്ക്  ഇത്രയേക്കയെ അറിയാവൂ .... അല്ല  അത്ര അറിഞ്ഞാൽ  മതി..... പിന്നെ  തന്റെ  മുൻ വിധി  ഒക്കെ  അവിടെ  നിൽക്കട്ടെ..... ഞാൻ എന്തായലും  കുറച്ച് നാൾ ഇവിടെ കാണും  അത്‌  വരെ  നമ്മൾ  ആയൽകർ അല്ലെ  അത്‌  വരെ  നമുക്ക്  ഫ്രണ്ട്സ് ആയി ഇരിക്കാം..... അത്‌  കയിഞ്ഞ് താൻ  എന്തെന്ന് വെച്ചാൽ  തീരുമാനിച്ചോ..........ഫ്രണ്ട്‌സ്????? "

ഞാൻ എന്റെ കൈ അവൾക്ക് നേരെ  നീട്ടി.  അവൾ ഒരു നിമിഷം ആലോചിച്ച  ശേഷം എന്റെ കയ്യിൽ  പിടിച്ചു.  അതിന്  ശേഷം  ദിവ്യയെ കൊണ്ടാക്കുമ്പോഴും തിരിച്ചു കൊണ്ടുവരുമ്പോഴും  ഞാൻ  അവളോട്  അടുക്കാൻ  നോക്കി  പക്ഷെ അവൾ  നല്ലത്  പോലെ  ഡിഫൻഡ് ചെയ്‌തു. എങ്കിലും  ഞങ്ങൾ  കുറെ  കാര്യങ്ങൾ  സംസാരിച്ചു. പതിയെ  വൈകുന്നേരങ്ങളിൽ  ഞങ്ങൾ  കാണുന്നത്  പതിവ്  ആയി.

ഒരു ദിവസം ചേച്ചി പറഞ്ഞത് അനുസരിച്ച് ടൗണിൽ പോയതിനാൽ  ദിവ്യയെ വിളിക്കാൻ ടെസ്സയുടെ വീട്ടിൽ പോകാൻ എനിക്ക് പറ്റിയില്ല. ഞാൻ വീട്ടിൽ തിരിച്ചു വരുമ്പോൾ  ദിവ്യ മോൾ എന്റെ അടുത്തേക്ക്  ഓടി വന്നു.

" മാമാ മാമാ  നാളെ  ടെസ്സ ചേച്ചിയുടെ ബെർത്ത്‌ഡേ  ആണ്‌."

" നിന്നോട്  ആര് പറഞ്ഞു  "

" ചേച്ചി  ആരോടോ  ഫോണിൽ  പറയുന്നത്  കേട്ടതാ...... പാർട്ടി  ഒന്നും  ഇല്ല.....  അച്ഛൻ മരിച്ചതിന് ശേഷം  ബര്ത്ഡേ ആഘോഷിക്കാർ ഇല്ല  എന്നൊക്കെ  പറയുന്നുണ്ടായിരുന്നു "

💬 Comments

View all comments