Chapter Title : മാന്റീസ് [Danmee]
വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണുന്നത് പതിവ് ആയി.
ഒരു ദിവസം ചേച്ചി പറഞ്ഞത് അനുസരിച്ച് ടൗണിൽ പോയതിനാൽ ദിവ്യയെ വിളിക്കാൻ ടെസ്സയുടെ വീട്ടിൽ പോകാൻ എനിക്ക് പറ്റിയില്ല. ഞാൻ വീട്ടിൽ തിരിച്ചു വരുമ്പോൾ ദിവ്യ മോൾ എന്റെ അടുത്തേക്ക് ഓടി വന്നു.
" മാമാ മാമാ നാളെ ടെസ്സ ചേച്ചിയുടെ ബെർത്ത്‌ഡേ ആണ്."
" നിന്നോട് ആര് പറഞ്ഞു "
" ചേച്ചി ആരോടോ ഫോണിൽ പറയുന്നത് കേട്ടതാ...... പാർട്ടി ഒന്നും ഇല്ല..... അച്ഛൻ മരിച്ചതിന് ശേഷം ബര്ത്ഡേ ആഘോഷിക്കാർ ഇല്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു "
" അങ്ങനെ ആണോ ..... അപ്പൊ ചേച്ചിക്ക് ഒരു സർപ്രൈസ് കൊടുത്താലോ "
പിറ്റേന്ന് വൈകുംനേരം ഞാനും ദിവ്യയും കൂടി ഒരു ചെറിയ ബർത്ത്ഡേ കേക്കുമായി ടെസ്സയുടെ വീട്ടിലേക്ക് ചെന്നു.
ഞങ്ങൾ വന്നതറിഞ്ഞു വാതിൽ തുറന്ന ടെസ്സ അതിശയത്തോടെ ഞങ്ങളെ നോക്കി.
" എന്താ ഇത് "
" ബർത്ത്ഡേ ഒളിച്ചു വെക്കാം എന്ന് വിചാരിച്ചോ "
" ആരുടെ ബർത്ത്ഡേ "
" തന്റെ അല്ലാതാരുടെ "
" എന്റെ ബർത്ത്ഡേ നാളെ ആണ് "
" നാളെയോ...... സോറി ഒരു ചെറിയൊരു കമ്മ്യൂണിക്കേഷൻ എറർ......... അല്ലേലും കുഴപ്പമില്ലല്ലോ..... നമുക്ക് അഡ്വാൻസ് ആയി കേക്ക് മുറിക്കാം.... താൻ വാ "
ഞങ്ങൾ അകത്ത് കയറി കേക്ക് ഡൈനിങ്ങ് ടേബിളിൽ സെറ്റ് ചെയ്‌തു. എന്നിട്ട് ടെസ്സയെ കൊണ്ട് നിർബന്ധിച്ചു കേക്ക് മുറിപ്പിച്ചു. കേക്ക് കട്ട് ചെയ്ത ടെസ്സ ദിവ്യ മോളുടെ വായിൽ കേക്ക് വെച്ചു. ദിവ്യ മോൾ ഒരു കഷ്ണം ടെസ്സയുടെ
💬 Comments
View all comments