0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 805

വീടിന് പുറത്ത് കടന്നു. അപ്പോൾ ദുരെ  നിന്ന് ഒരു വണ്ടിയുടെ ഹെഡ് ലൈറ്റ്ന്റെ വെളിച്ചം അവിടേക്ക്  അടിച്ചു.

ആ  സമയം  ടെസ്സ അവളുടെ  അടുത്ത  ഇരക്കുള്ള കെണി ഒരുക്കുക ആയിരുന്നു അകത്ത്. വീട് വൃത്തി ആക്കുമ്പോൾ അവളുടെ ചിന്ത പഴയ കാലത്തിലേക്ക് പോയി.

ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. വാക്കിൽ അയ ഈപ്പൻ കുരുവിളയുടെയും  ആനിയുടെയും മകൾ ആയി ആണ്‌ ഞാൻ ജനിച്ചത്. രണ്ടുപേരും കോളേജിൽ വെച്ച് ആണ്‌ കണ്ട് മുട്ടുന്നത്. കോളേജിൽ  വെച്ച് തല്ലും രാഷ്ട്രീയ പ്രവർത്തനം ഒക്കെ ഉണ്ടായിരുന്നെങ്കിലും.  അമ്മയെ കല്യാണം കഴിച്ചതോടെ  പപ്പ ഒതുങ്ങി. മാത്രമല്ല അമ്മക്ക് ചോരകണ്ടാൽ തലകറങ്ങുമായിരുന്നു. പപ്പാ ഉണ്ടാക്കിയ ഒരു തല്ലിനിടയിൽ പെട്ട് അമ്മയുടെ ബോധം പോയി അങ്ങനെ ആണ്‌ അവർ തമ്മിൽ ആദ്യം കാണുന്നത്.  എന്റെ കുട്ടികലം വളരെ സന്തോഷം നിറഞ്ഞതായിരുന്നു. പക്ഷെ എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു. പപ്പാ ഓഫീസിൽ പോകുമ്പോൾ ആയിരുന്നു എന്നെ സ്കൂളിൽ വീട്ടിരുന്നത് പപ്പക്ക് പറ്റാത്ത സാഹചര്യം ആണെങ്കിൽ അമ്മ എന്നെ അമ്മയുടെ സ്കൂട്ടിയിൽ കൊണ്ടാകും . അങ്ങനെ ഒരു ദിവസം ഞാൻ അമ്മയുടെ കൂടെ പോകുമ്പോൾ പെട്ടെന്ന് എന്റെ വയറ് ഒരുണ്ട് കൂടുന്നത് പോലെ തോന്നി. . " അമ്മേ എനിക്ക് വയറ് വേദനിക്കുന്നു "

' നിന്റടുത്തു ഞാൻ അപ്പൊയെ പറഞ്ഞത് അല്ലെ  ഫ്രിഡ്ജിൽ ഇരുന്ന ചിക്കൻ ഫ്രൈ കഴിക്കണ്ട എന്ന് ..... നിക്ക് സ്കൂൾ എത്താറായില്ലേ.... നമുക്ക് സ്കൂളിലെ ടോയ്‌ലെറ്റ് ഉപയോഗിക്കാം "

ഞാൻ വയറു വേദന കൊണ്ട് പുളഞ്ഞു അമ്മയുടെ തോളിൽ മുറുക്കി പിടിച്ചു. പെട്ടെന്നാണ് എനിക്ക് എന്റെ തുടയിടുക്കിൽ നനവ് അനുഭവ പെട്ടത്. വണ്ടിയിൽഇരുന്നു മൂത്രമൊയിച്ചു പോയി എന്നണ് ഞാൻ ആദ്യം വിചാരിച്ചത്. അമ്മ അറിയാതിരിക്കാൻ ഞാൻ അമ്മയിൽ നിന്നും അൽപ്പം അകന്നിരുന്നു. എന്റെ തുടയിൽ കൂടി ഒലിച്ചെറങ്ങുന്ന ആ ദ്രാവകം ഞാൻ തൊട്ടു നോക്കി. ചെറിയ ചൂട് ഉണ്ട് അതിന് എന്റെ കൈയിലെക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.

" ചോര "

എനിക്ക് വല്ലാതെ ഭയം തോന്നി. ഞാൻ എന്റെ കൈ മുന്നോട്ട് നീട്ടി

💬 Comments

View all comments