Chapter Title : മാന്റീസ് [Danmee]
ചാടി എഴുന്നേറ്റു. പതിയെ വാതിൽ തുറന്നു. അടുക്കള വാതിൽ തുറന്ന് പുറത്തിറങ്ങി. എന്നിട്ട് അവളുടെ വീട്ടിലേക്ക് ഉള്ള ഒരു കിലോമീറ്റർ ഞാൻ ഒറ്റ ഓട്ടത്തിൽ എത്തി.
അവളുടെ വീടിന്റെ മാതില് ചാടി അവരുടെ പറമ്പിൽ നിന്നു കൊണ്ട് ഞാൻ അവളെ ഫോൺ ചെയ്തു.
ആദ്യ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
" എന്താടാ "
" നീ വാതിൽ ഒന്ന് തുറന്നെ "
" ഏത് വാതിൽ.... നീ എന്തക്കയ ഈ പറയുന്നത്"
" ഡി നീ നിന്റെ വീടിന്റെ വാതിൽ തുറക്കാൻ "
" എന്ത് "
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് അവളുടെ വീടിന്റെ ഒരു ജന്നൽ തുറന്നു.
" നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് "
" നീ ഇവിടെ ഒറ്റക്ക് അല്ലെ.... നിന്നെ ഒറ്റക്ക് ആക്കി ഞാൻ എങ്ങനെയെ ഉറങ്ങുന്നത് "
" മോൻ കളിക്കാതെ പോയെ "
അവൾ ജന്നൽ അടക്കൻ ഒരുങ്ങിയപ്പോൾ ഞാൻ അതിൽ കടന്നു പിടിച്ചു.
" ഡി എനിക്ക് വിശക്കുന്നു..... നീ അല്ലെ അമ്മ ഇല്ലെങ്കിൽ ഫുഡ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞത് "
" ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലല്ലോ "
" അങ്ങനെ പറഞ്ഞില്ല പക്ഷെ അതിന്റ മീനിങ് അതല്ലയിരുന്നോ "
" നീ പോക്കേ ആരെങ്കിലും കണ്ടാൽ പ്രശ്നം ആകും "
" പ്രശ്നം ആകട്ടെ.... ആരെങ്കിലും കാണുന്നത് വരെ ഞാൻ ഇവിടെ തന്നെ നിൽക്കാൻ പോകുവ "
" നിന്നെ കൊണ്ട് ഞാൻ തോറ്റു...... ഓക്കേ
💬 Comments
View all comments