0%

Chapter Title : മാന്ത്രികം [മാൻഡ്രേക്ക്]

Author : Kambikathakal Read All Parts 736

അവൾ നാണിച്ചു മുഖം കുനിച്ചു

"ഞാൻ എന്റെ കല്യാണികുട്ടിയുടെ ചന്തം നോക്കി ഇരുന്നു പോയതാ.."

"ഒന്നു പോ എന്റെ ജാനകി അമ്മേ.. ശോ.." കല്യാണിയുടെ മുഖം നാണത്താൽ ചുവന്നു.

"ഓഹ് ഒരു സത്യം പറയാനും മേലെ എന്റെ ഭഗവാനെ.. അത് എങ്ങനെയാ ആനക്ക് അറിയില്ലലോ ആനയുടെ വലുപ്പം " ജാനകി ചിരിച്ചു..

"ഏഹ്ഹ് അപ്പോൾ ഞാൻ തടിച്ചു എന്നാണോ ജാനകി അമ്മ പറയുന്നത് " സ്വന്തം മേനിയിൽ നോക്കി കല്യാണി ചോദിച്ചു.

"ഓഹ് ഇങ്ങനെ ഒരു പൊട്ടത്തി പെണ്ണ്.. ഞാൻ ഒന്നും പറഞ്ഞില്ലേ.. ഇങ്ങു വന്നേ " അതും പറഞ്ഞു ചിരിച്ചു കൊണ്ടു ജാനകി ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു പടികൾ ഇറങ്ങി.

നടന്നു ഇറങ്ങി വീട്ടിലേക്കു ഉള്ള വഴിയിലേക്ക് അവർ ഇരുവരും നടന്നു.. അവിടെ ഉണ്ടായിരുന്ന പീടികയിൽ ഒരു സ്ത്രീയുടെ കയ്യിൽ തൂങ്ങി എന്തോ വേണം എന്ന് പറഞ്ഞു വാശി പിടിക്കുന്ന കുട്ടിയെ കണ്ടപ്പോൾ കല്യാണിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.. ജാനകി അത് കാണാതെ ഇരുന്നില്ല..ആ കുട്ടിയെ നോക്കി നിന്നു പോയ കല്യാണിയുടെ കൈയിൽ ജാനകി പിടിച്ചു വലിച്ചു.

"മോൾ ഇങ്ങു വന്നേ..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്‌ "

"എന്താ ജാനകി അമ്മേ പറ.." കല്യാണിക്കു ആകാംഷ ആയി..

"അതേ മോൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ നമ്മുടെ വിലാസിനി ചേച്ചിയെ കണ്ടു... അവരു മോളുടെ കാര്യം ഒക്കെ അന്വേഷിച്ചു..അപ്പോൾ അവരാ പറഞ്ഞത്.." ജാനകി ഒന്നു നിറുത്തി കല്യാണിയെ നോക്കി.

"എന്താ വിലാസിനി ചേച്ചി പറഞ്ഞത്?" കല്യാണി എന്തെക്കെയോ പ്രദീക്ഷ മുഖത്തു വന്നത് മറക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.

💬 Comments

View all comments