0%

Chapter Title : മാന്യത [Nakulan]

Author : Nakulan Read All Parts 898

നില്‍ ക്കുകയാണ്.. ഞാന്‍  കൃത്യം 9.50 നു ഓഫീസില്‍  എത്തിയതാണ് ..എത്തിയപ്പോ ബോസ്സ് 9 മുതല്‍  ഓഫീസില്‍  ഇരുപ്പുണ്ട് അങ്ങേരുടെ സ്വന്തം ഓഫീസില്‍  എപ്പോ വേണേ വരട്ടെ പക്ഷേ എന്റെ ടേബിളില്‍  4 ഫയല് വച്ചിട്ടുണ്ട് അത് സ്‌റ്റഡി ചെയ്ത് റിപ്പോര്‍ട്ട് ഉണ്ടാക്കേണം അതും 3 മണിക്കു മുന്‍പ് ..അയാള്‍ക്ക്‌ 5 മണിക്കുള്ള ഫ്ലൈറ്റിനു തിരികെ പോകേണ്ടതാണ്.. പണ്ടാരം അടങ്ങാന്‍  ഇന്നലെ രാത്രി 9 മണി വരെ ഇരുന്നു വേറൊരു റിപ്പോര്‍ട്ട് കൊടുത്തപ്പോ എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചിരുന്നതാ ഇപ്പൊ ദാ അടുത്തത് .. ഞാന്‍  ഇന്നലെ കൊടുത്ത റിപ്പോര്‍ട്ട് ഇയാള്‍  രാത്രി മുഴുവന്‍  ഇരുന്നു പഠിക്കുവാരുന്നോ ആവോ ..ഏതായാലും എനിക്ക് അടുത്ത പണി കിട്ടി … ബാക്കി ദിവസങ്ങളില്‍  വലിയ ജോലി ചെയ്യാതെ ഇരിക്കുന്നതിന്റെ കേടു ഇന്നത്തോടെ തീര്‍ന്നു .. സത്യത്തില്‍  ഇത് മാനേജരു  ചെയ്യേണ്ട പണിയാണ് അടുത്ത മുറിയില്‍  ഇരുന്ന മാനേജരുടെ മുഖഭാവം കണ്ടപ്പോഴേ സങ്കടം തോന്നി ഇന്നലെ രാത്രി 9 മണിക്ക് ഞാന്‍  ഇറങ്ങിയപ്പോ ബോസ് മാനേജരേ ക്യാബിനിലേക്കു വിളിപ്പിചതാ 11 മണി വരെ നല്ല വഴക്കു കിട്ടി എന്ന് പ്യൂന്‍  ഗോപാല്‍  പറഞ്ഞു.. അങ്ങേരുടെ ടേബിളില  ഇരിക്കുന്ന 6 ഫയല്‍  കണ്ടതേ അയാള്‍ക്ക്‌ കിട്ടിയ പണിയേ പറ്റി ബോധ്യമായി .. ആ മുഖത്തെ ദയനീയത ആസ്വദിക്കാനാണ് എനിക്ക് അപ്പൊ തോന്നിയത് … ഒരു ഗുജറാത്തി മാനേജരോട് ഇങ്ങനെ കാണിക്കുന്ന ബോസ് എന്റെ അടുത്ത് ഇത്രയുമല്ലേ ചെയ്തുള്ളു എന്ന ആശ്വസം…  ഒരു വിധം 3 മണിക്ക് മുൻപ് റിപ്പോർട്ട് കൊടുത്തു ഒന്ന് ഫ്രീ

💬 Comments

View all comments