0%

Chapter Title : മാന്യത [Nakulan]

Author : Nakulan Read All Parts 273

നമ്പറില്‍  വിളിച്ചു നോക്കാം…… ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി തട്ടുകടയിൽ നിന്നും ഒരു  ഡബിള്‍ ഓംലൈറ്റ് കഴിച്ചു റൂമിലെത്തി .. ആരാണ് വിളിച്ചത് എന്നറിയുവാനുള്ള ആകാംക്ഷ ഉണ്ട്.. കാരണം ഞാന്‍  അങ്ങോട്ട് വിളിച്ചു പഞ്ചാര അടിക്കുന്നതല്ലാതെ ഒരുത്തിയും ഇങ്ങോട്ടു വിളിക്കാറില്ല.. ഒന്നുകില്‍  മൊബൈലിലെ പൈസ തീരും ഹോസ്പിറ്റലില്‍  നിന്നും വിളിക്കാനാണെങ്കില്‍  അവിടെ  കോള്‍  മോണിറ്റര്‍  ചെയ്യുന്നുണ്ടോ എന്ന പേടി ..എനിക്ക് ഓഫീസിലെ ലാന്‍ഡ് ഫോന്‍  ഉപയോഗിക്കാവുന്നത് കൊണ്ട് ഞാന്‍  എല്ലാരേയും വിളിക്കാനാണ് പതിവ്…എന്നെ വിളിച്ച മഹതി ഒരു മിസ് കാള്‍  എങ്കിലും എന്റെ മൊബൈലിലേക്ക് അടിച്ചിരുന്നു എങ്കില്‍  ആളെ എങ്കിലും തിരിച്ചറിയാമായിരുന്നു ..അതെങ്ങനെയാ എല്ലാം അല്പം ട്യൂബ് ലൈറ്റ് ആണ് .. ഏറ്റവും അധികം സംസാരപ്രിയയായ നമിതയെ തന്നെ വിളിക്കാം .. “ഹലോ” “മ് എന്താടാ കുറെ ദിവസം ആയല്ലോ വിളിച്ചിട്ട് ഇന്നെന്തു പറ്റി” (ഓ അപ്പോള്‍  അവളല്ല, പണ്ടാരം ഇനി അവള്‍  സംസാരിച്ചു കൊണ്ടിരിക്കും എന്റെ മൊബൈല്‍  ബാലന്‍സ് തീരുകയും ചെയ്യും. രണ്ടു മിനിറ്റ് ലോഹ്യം പറഞ്ഞു നാളെ ഓഫീസില്‍  നിന്നും വിളിക്കാം എന്ന് പറഞ്ഞു വച്ചു, പിങ്കിയെ വിളിച്ചു അവള്‍  ഐ ഇ എല്‍ ടി എസ്  ക്ലാസ്സിലാണ് ലിജി നൈറ്റ്‌ ടുട്ടിക്കു റെഡി ആകുന്നു റസിയ അവളുടെ ഉമ്മ വീട്ടിലോട്ടു പോകുന്ന വഴിയാണ് അപ്പൊ ഈ നാലുപേരുമല്ല ഇനിയുള്ളത് ദിവ്യയാണ് എന്റെ നാട്ടുകാരി അവള്‍  അങ്ങനെ വിളിക്കാറൊന്നും ഇല്ല അവളുടെ കെയര്‍ ഓഫ്‌  വഴി കിട്ടിയ നാലു കിളികളാണ് നമിതയും പിങ്കിയും ലിജിയും റസിയയും.. ഞാന്‍  ദിവ്യയെ വിളിച്ചു ) “ഹലോ” “എടാ നീ എന്താ ഫോന്‍  എടുക്കാത്തത് ഞാന്‍  എത്ര തവണ വിളിച്ചു” (ഒഹ്  അപ്പൊ ഇവള്‍  തന്നെ ആണ് വിളിച്ചത്) “ഡീ ഞാന്‍  ഓഫീസില്‍  ബിസി ആരുന്നു മൊബൈല്‍  സൈലന്റില്‍  ഇട്ടു അതാ കേള്‍ ക്കാഞ്ഞതു .. ഡീ പോത്തേ എന്നാ നിനക്ക് നിന്റെ മൊബൈലില്‍  നിന്നും ഒന്ന് മിസ്കാള് എങ്കിലും അടിച്ചാല്‍  പോരാരുന്നോ ..ഇത് ആരാണെന്നു അറിയാന്‍  വേണ്ടി ഞാന്‍  എത്ര പേരേ വിളിച്ചു ..” “ഓഹോ അപ്പൊ ആ കെയര്‍ ഓഫില്‍  പഞ്ചാര അടി നടത്തി അല്ലേ” “ഒന്ന് പോടീ മൊബൈലിലെ കാശു കളഞ്ഞുള്ള പഞ്ചരയടി ഒന്നുമില്ല ജസ്റ്റ് വിളിച്ചു അവരല്ല എന്നറിഞ്ഞപ്പോ പെട്ടന്ന് ഫോന്‍  വച്ചു …” “ഒന്ന് പോടാ നീയല്ലേ പഞ്ചാര അടിക്കാന്‍  ഉള്ള ചാന്‍സ് കളയുന്ന ഒരാള്‍  ..അല്ല

💬 Comments

View all comments