Chapter Title : മാറി മറിഞ്ഞ ജീവിതം 2 [ശ്രീരാജ്]
സുലോചന പൂർണമായും അടങ്ങി.
അഞ്ജുവും രഞ്ജുവും ഫോൺ നോക്കി കൊണ്ടുള്ള സംസാരം തുടർന്നു. ഫാഷൻ ഡിസൈനിങ് പഠിച്ച, വർഷങ്ങൾ ആയി ആ രംഗത്ത് പരിചയവും അനുഭവ സമ്പത്തും ഉള്ള രെഞ്ചുവിന് ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയക്ക് ഫാഷനിലും, വസ്ത്ര വിപണന രംഗത്തും ഉള്ള സ്വാധീനം എത്ര വലുതാണ് എന്ന് തിരിച്ചറിവും കൂടി ആയിരുന്നു അത്.
അതിന്റെ സാധ്യതകളെ പറ്റി കൂടുതൽ അഞ്ജുവിനോട് കൂടുതൽ ചോദിച്ചറിഞ്ഞു രെഞ്ചു.
എല്ലാം കേട്ട് കണ്ട് ഇരുന്ന സുലോചന ചോദിച്ചു : ഞാൻ അതിൽ കയറിയാൽ, മറ്റേ പറഞ്ഞ സാധനം എനിക്കും കിട്ടുമോ?.. ഓളോവേർസ്..
അഞ്ജുവും രഞ്ജുവും പൊട്ടിച്ചിരിച്ചു കൊണ്ട് : ഓളോവേസ് അല്ല അമ്മേ, ഫോള്ളോവേഴ്സ്..
സുലോചന ദേഷ്യം ഭാവിച് : അതെങ്കിൽ അത്.......
അഞ്ചു : അമ്മയുടെ പ്രായം ഉള്ളവർക്കല്ലേ, ഏറ്റവും കൂടുതൽ ഫോളോവെർസ്.
സുലോചന : അതെന്താ?..
അഞ്ചു രഞ്ജുവിനെ നോക്കി ചിരിച്ചു കൊണ്ട് : ചെക്കന്മാർക്കൊക്കെ, ആ പ്രായത്തിൽ ഉള്ളവരോടാ താല്പര്യം.
സുലോചന : ആഹാ.. എന്നാൽ ഒരു കൈ നോക്കണമല്ലോ. ഹരിയോട് പുതിയ ഫോൺ കൊടുത്ത് അയക്കാൻ പറഞ്ഞിട്ട് തന്നെ കാര്യം.
അഞ്ജുവും രഞ്ജുവും പൊട്ടിച്ചിട്ടിച്ചു.
ഫോണൊക്കെ നോക്കി പരസ്പരം കളി തമാശകൾ പറയുമ്പോൾ അഞ്ജു മനസ്സിൽ പറഞ്ഞു " സുനിയെ സ്നേഹിച്ച നടന്ന സമയത്ത് ഹരിയെ പോലെ തന്റെ പെണ്ണിനെ സ്നേഹിക്കുന്ന, അവളുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കുന്ന ഒരാൾ ആയിരുന്നെങ്കിൽ, തന്റെ ജീവിതം .........
രാത്രി ആദ്യമായി കിടക്കുന്നതിനു മുൻപ്, " ഗുഡ്നൈറ്റ് ഹരീ.. " അയച്ചു രെഞ്ചു. ഹരി തിരിച്ചും...
അപ്പോൾ രെഞ്ചു
💬 Comments
View all comments