Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
പുഞ്ചിരി.
രെഞ്ചു തന്റെ റൂമിൽ ഇരുന്ന് പുഞ്ചിരിച്ച രെഞ്ചു, ചിരിച്ചു കൊണ്ട് ഒരു സെൽഫി കൂടി എടുത്ത് ഹരിക്ക് അയച്ചു കൊടുത്തു.
ഫോട്ടോ സൂം ചെയ്തു നോക്കുന്നതിനിടയിൽ എത്തി നോക്കിയ ബെന്നി : ഇതാണോടാ പാർവതി?..
ഹരി ഉടനെ : അയ്യോ ബെന്നിയേട്ടാ ഇത്..
ബെന്നി : നിന്റെ വൈഫ് ആയിരുന്നല്ലേ. സോറി...
ബെന്നിയുടെ മുഖത്ത് നിരാശ ഉണ്ടായിരുന്നു. സംസാരിക്കും ചാറ്റ് ചെയ്യും എങ്കിലും ഇതുവരെ പാർവതിയെ കാണാൻ പറ്റാത്തതിന്റെ നിരാശ.
എന്തുകൊണ്ടോ, ഹരി പിന്നെ ഒന്നും പറയാൻ പോയില്ല..
ഹരി ചാറ്റ് തുടർന്നു: ഇപ്പോഴാ ചേച്ചി മനസ്സ് നിറഞ്ഞത്. ഈ നിറഞ്ഞ ചിരി എപ്പോഴും ഉണ്ടാവണം ചേച്ചിയുടെ മുഖത്ത്.
രെഞ്ചു ചിരിച്ചു കൊണ്ട് : ശ്രമിക്കാടാ..
ഹരി : അത് മതി.. എന്നാൽ ചേച്ചി കിടന്നോ... ഗുഡ് നൈറ്റ്..
രഞ്ജുവിന് ഇനിയും സംസാരിക്കണം എന്നുണ്ടായിരുന്നു. എങ്കിലും പറഞ്ഞു : ഗുഡ് നൈറ്റ് ഹരീ...
ഹരി : പിന്നെ... ഒരു പൊട്ടും ജിമിക്കി കമ്മലും, നല്ല ചേർച്ച ഉണ്ടാവുട്ടോ.
രെഞ്ചു: മൂക്കുത്തി കൂടെ അയാലോ?..
ഹരി : ചേച്ചിടെ വട്ട മുഖത്തിന് ചേരില്ല എന്നാ തോന്നുന്നത്.
ഒരിക്കൽ മൂക്ക് കുത്തി, ഇതെ കാരണത്താൽ ഒഴിവാക്കിയതാണ് രെഞ്ചു മൂക്കുത്തി. ഹരി അത് പറഞ്ഞപ്പോൾ രഞ്ജുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഹരി : അപ്പോൾ ശരിക്കും ഗുഡ് നൈറ്റ്.
രെഞ്ചു : മ്മ്മ്..
ഫുഡടിച്ചു ഉറങ്ങാൻ വേണ്ടി തിരിഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു ഹരി. അപ്പോഴാണ് അഞ്ജുവിന്റെ മെസ്സേജ് വരുന്നത് : എനിക്ക് പിരിയട് ആണ് എന്ന് നീ പറഞ്ഞോ ബെന്നി ചേട്ടനോട്?..
ഹരി : അയ്യോ അത്, ഇന്ന് പാർവതിയോട് സംസാരം ഇല്ലേ ചോദിച്ചപ്പോൾ പറഞ്ഞു പോയതാടീ. എന്തേലും പ്രശ്നം ഉണ്ടോ?..
അഞ്ചു : മ്മ്മ്.. പ്രശ്നം ഒന്നും ഇല്ല. എനിക്ക് മെസ്സേജ് അയച്ചിരുന്നു. അല്ല അയച്ചു കൊണ്ടിരിക്കാണ്. ഭയങ്കര കെയറിങ് ആയാണ് സംസാരം.
ഹരി : ഹാ.. നീ റസ്റ്റ് എടുത്തോ. വേദന ഉള്ളതല്ലേ..
അഞ്ചു : മ്മ്.. ഗുഡ് നൈറ്റ്,, ഉമ്മാ..
ഹരി : ഗുഡ് നൈറ്റ് പെണ്ണെ..
💬 Comments
View all comments