Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
: ചേച്ചിടെ വട്ട മുഖത്തിന് ചേരില്ല എന്നാ തോന്നുന്നത്.
ഒരിക്കൽ മൂക്ക് കുത്തി, ഇതെ കാരണത്താൽ ഒഴിവാക്കിയതാണ് രെഞ്ചു മൂക്കുത്തി. ഹരി അത് പറഞ്ഞപ്പോൾ രഞ്ജുവിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഹരി : അപ്പോൾ ശരിക്കും ഗുഡ് നൈറ്റ്.
രെഞ്ചു : മ്മ്മ്..
ഫുഡടിച്ചു ഉറങ്ങാൻ വേണ്ടി തിരിഞ്ഞു മറിഞ്ഞു കിടക്കുകയായിരുന്നു ഹരി. അപ്പോഴാണ് അഞ്ജുവിന്റെ മെസ്സേജ് വരുന്നത് : എനിക്ക് പിരിയട് ആണ് എന്ന് നീ പറഞ്ഞോ ബെന്നി ചേട്ടനോട്?..
ഹരി : അയ്യോ അത്, ഇന്ന് പാർവതിയോട് സംസാരം ഇല്ലേ ചോദിച്ചപ്പോൾ പറഞ്ഞു പോയതാടീ. എന്തേലും പ്രശ്നം ഉണ്ടോ?..
അഞ്ചു : മ്മ്മ്.. പ്രശ്നം ഒന്നും ഇല്ല. എനിക്ക് മെസ്സേജ് അയച്ചിരുന്നു. അല്ല അയച്ചു കൊണ്ടിരിക്കാണ്. ഭയങ്കര കെയറിങ് ആയാണ് സംസാരം.
ഹരി : ഹാ.. നീ റസ്റ്റ് എടുത്തോ. വേദന ഉള്ളതല്ലേ..
അഞ്ചു : മ്മ്.. ഗുഡ് നൈറ്റ്,, ഉമ്മാ..
ഹരി : ഗുഡ് നൈറ്റ് പെണ്ണെ.. ഉമ്മ.....
പിറ്റേന്ന് ആണ് ഹരി അറിഞ്ഞത്, ബെന്നിയും വേദന കാരണം ഉറക്കം വരാത്ത അഞ്ജുവും പിന്നെയും കുറേ നേരം ചാറ്റി എന്നും പിന്നീട് ഫോണിൽ വിളിച്ചു സംസാരിച്ചു എന്ന വിവരം. അഞ്ചു ഹരിയോട് പറഞ്ഞത്.
ഹരി : ശല്യം ആണേൽ, ഒന്നും നോക്കണ്ട ബ്ലോക്ക് ചെയ്തോ. ഞാൻ പറഞ്ഞു കൊണ്ട് എന്തെങ്കിലും.
അഞ്ചു : എയ്, കുഴപ്പം ഒന്നുമില്ലടാ, ഇടുക്കി ഹൈ റേഞ്ച് പോയ അവസ്ഥ ആയിരുന്നു. അത്രേം ഭംഗിയിലാ അവിടത്തെ കുറിച്ച് വിവരിച്ചു തന്നത്. അടുത്ത വട്ടം ഹരി നാട്ടിൽ വരുമ്പോൾ അവിടെ
💬 Comments
View all comments