Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]
ആയി സഹായം ചെയ്തു.
കുറ്റബോധം,,, അഞ്ജുവിന്റെ മനസ്സ് ഒരു സങ്കട കടൽ ആയിരുന്നു. ഇന്ന് നടന്നത്, നടക്കാൻ ഉള്ളത് തന്നെ ആയിരുന്നു. എന്നാലും താൻ ഇതെങ്ങിനെ, ഹരിയോട് പറയും എന്ന് ആലോചിച്ചു വീർപ്പു മുട്ടി.
കുക്കിംഗ് കഴിഞ്ഞ്, പുറത്തിറങ്ങിയ ഹരി കണ്ടത്, ലാപ് ടോപ്പിന് പകരം ഫോണിൽ ഇരിക്കുന്ന ബെന്നിയെ ആണ്.
ആരാവും എന്ന് ഹരിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.
ഹരി ചുമ്മാ ചോദിച്ചു : എന്താ ബെന്നിയേട്ടാ, വല്ലതും നടക്കുമോ?..
ബെന്നി : ഓ.. പാർവതിക്ക് എന്തോ ജിമ്മിൽ മസ്സിൽ പിടിച്ചു എന്ന്. വയ്യ എന്നാ പറഞ്ഞത്.
ഹരി മനസ്സിൽ " അപ്പോൾ ഇന്ന് ഒന്നും നടന്നു കാണില്ലല്ലോ "..
കൂടുതൽ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ഹരിയുടെ ഫോണിൽ രഞ്ജുവിന്റെ മെസ്സേജ് വന്നു : ഫുഡ് കഴിച്ചോ?... എന്താ സ്‌പെഷ്യൽ?..
ഹരി : എവടെ ചേച്ചി. കുക്കിംഗ് കഴിഞ്ഞേ ഉള്ളൂ. ഫിഷ്..
രെഞ്ചു : അഞ്ജുവിന്റെ ഭാഗ്യം നിന്നെ പോലൊരുത്തനെ കിട്ടിയത്. അവൾക്ക് ഒരു പണി അറിയില്ലെങ്കിലും, നിനക്ക് എല്ലാം അറിയാലോ..
ഹരി : സുലുന്റെ കയ്യിൽ നിന്നും പഠിച്ചെടുത്തത് അല്ലെ. കേട്ടിട്ട് ഒരു അസൂയയുടെ മണം അടിക്കുന്നുണ്ടല്ലോ?.. 😜
രെഞ്ചു : നിന്നോട് ഞാൻ നുണ പറയുന്നില്ല. ചെറിയ അസൂയ ഇല്ല എന്നില്ല. ഏത് പെണ്ണാടാ നിന്നെ പോലൊരുത്തനെ ആഗ്രഹിക്കാതിരിക്കുക. അവളെ പൊന്നു പോലെ അല്ലെ നീ നോക്കുന്നെ.
ഹരിക്ക് അഭിമാനം തോന്നി. ഹരി മനസ്സിൽ പുഞ്ചിരിച്ചു.
രെഞ്ചു : എന്റേം അവളുടെം ലവ് സ്റ്റോറി ഒന്നാണ് ഏകദേശം. അവൾ ബസ്സിൽ കണ്ട് നിന്നെ, ഞാൻ
💬 Comments
View all comments