0%

Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]

Author : kkstories Read All Parts 988

കൊണ്ട് : ഇല്ല.... പറയണം...... ആദ്യം നിങ്ങൾ......

ഹരി സിനിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി.... പിന്നെ....പതിയെ എഴുന്നേറ്റ് സിനിയുടെ മുന്നിൽ എത്തി... അഞ്ചു കുറച്ചു പിന്നിലോട്ട് മാറി നിന്നു.........

അൽപം മുഖം കുനിച്ചു കൊണ്ട് ഹരി പതിയെ പറഞ്ഞു : താങ്ക്സ്.......

സിനി ഗൗരവത്തിൽ : എന്തോന്ന്?..

ഹരി മുഖം ഉയർത്തി.... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്തിനാണ് എന്ന് അവന് പോലും അറിയില്ലാത്ത.. സന്തോഷ കണ്ണു നീർ.....

ഹരി വാക്കുകൾക്ക് ആയി പരതി.... തന്റെ ചുണ്ട് ഒന്ന് കടിച്ച ശേഷം ഹരി പറഞ്ഞു : താങ്ക്സ്.... എന്റെ ചേട്ടനെ നോക്കിയതിന്.... കൂടെ നിന്നതിന്... പിന്നെ........ ഫൈസലിന്റെ ചതിയിൽ വീഴാതെയും അല്ലാതെയും ഇവളെ സംരക്ഷിച്ചതിന്........

സിനി : താങ്ക്സ് മാത്രം മതിയോ... ഒരു കെട്ടിപ്പിടുത്തം കൂടെ ആയാലോ............

ഹരി കൈ വിടർത്തേണ്ടി വന്നില്ല, സിനി ഹരിയെ തന്റെ കൈക്കുള്ളിൽ ആക്കി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു : സോറി....... ഞാൻ കാരണം ആണ് അഞ്ചു എല്ലാം ഹരിയിൽ നിന്ന് മറച്ചു പിടിച്ചത്....... സത്യമായും...... സോറി......

ഹരിയുടെ കൈകൾ സിനിയെ പുണർന്നു കഴിഞ്ഞിരുന്നു..........

ഹരി ഫോണിൽ ഡോക്ടറോട് സംസാരിച്ച് വച്ച ശേഷം സിനിയോട് പറഞ്ഞു : സിനി.... ഇന്നൊരു ദിവസം, രണ്ടോ മൂന്നോ... അതിൽ കൂടുതൽ കൊടുക്കാതെ ഞാൻ നോക്കി കൊണ്ട്.... നാളെ മുതൽ, സിനിക്ക് കൺട്രോളിൽ വക്കാൻ പറ്റുമോ ബെന്നിയേട്ടനെ....

സിനി ചിരിച്ചു കൊണ്ട് : ഓ... നോ പ്രോബ്ലം..........

നാല് ഗ്ലാസുകൾ മുട്ടി ചീയെര്സ് പറഞ്ഞു..........

കല്യാണ കാര്യങ്ങളെ കുറിച്ചുള്ള സംസാരമായിരുന്നു പിന്നങ്ങോട്ട്... എവടെ വച്ച്, എത്ര ആളുകൾ.. ഇടയിൽ റോമിൽ ഉള്ള സിസ്റ്ററോഡ് ഹരി ആണ് കാര്യം ഫോണിൽ അവതരിപ്പിച്ചത്....

തന്റെ ബെന്നിക്ക് ഒരു കൂട്ട്.......ആ ശബ്ദത്തിൽ ഉണ്ടായിരുന്നു, എത്ര ഹാപ്പി ആണ് സിസ്റ്റർ എന്നുള്ളത് ഹരിക്ക് മനസ്സിലാക്കാൻ .........

ഓരോ പെഗിന് ശേഷവും ബെന്നിയുടെ അടുത്ത് ഇരുന്ന്, " ഓകെ അല്ലെ ബെന്നിയേട്ടാ "... എന്ന് സ്നേഹ പൂർവ്വം ചോദിക്കുകയും, ഇടക്ക് ഇടക്ക് ബെന്നിയുടെ വയറിൽ, കരളിന്റെ ഭാഗത്തു കൈ വച്ച് അമർത്തി വേദന ഒന്നും

💬 Comments

View all comments