Chapter Title : മാറി മറിഞ്ഞ ജീവിതം 6 [ശ്രീരാജ്]
ഹരി സിനിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.....
സിനി പുറത്തേക്ക് നോക്കി പുക ഊതി വിട്ട ശേഷം പറഞ്ഞു: തുറന്ന് പറയാം ഹരീ... അഞ്ചു എനിക്ക് ഒരു ബിസിനസ്സ് പ്രോപ്പർട്ടി ആയിരുന്നു ആദ്യം.... പക്ഷെ ഇന്ന് അങ്ങിനെ അല്ല ഹരീ.... അവൾ എന്റെ എല്ലാം ആണ്... മനസാക്ഷി സൂക്ഷിപ്പ് കാരി..... ഹരിക്ക് ബെന്നിയേട്ടൻ എങ്ങിനെ ആണോ അതിനേക്കാൾ എത്രയോ വലുത് ആണ് അവൾ എനിക്ക് ഇന്ന്....
ഹരി സിനിയെ നോക്കി... വാക്കുകളിൽ മുഖത്ത് ആത്മാർത്ഥത ഹരി മനസ്സിലാക്കി......
സിനി സ്വയം പുച്ഛിച്ചു കൊണ്ട് തുടർന്നു: ഫ്രണ്ട്‌സ് ഒരുപാട് പേരുണ്ടായിട്ടുണ്ട്...... പക്ഷെ അതിൽ ഒരാളുടെ കുടുംബവും എന്നെ നോർമൽ ആയി കണ്ടിട്ടില്ല. ബോബ് കട്ട് അടിച്ച്, സ്റ്റാഡ്സ് ഇട്ട്, വലിയും കുടിയുമായി, കുടിച്ചു കൂത്താടി നടക്കുന്ന ഒരു കൂത്തിച്ചി...... എന്നെ വീട്ടിൽ കയറ്റാൻ മടിച്ചവർ ഉണ്ട്...........അങ്ങിനെ ഉള്ള എന്നെ ആണ് ഹരിയുടെ വീട്ടിൽ കയറ്റി എല്ലാ സ്വാതന്ത്ര്യവും തന്ന് ഒരു അംഗത്തെ പോലെ കണ്ടത്.......
സിനി വാക്കുകൾക്കായി പരതി.. കണ്ണുകൾ നിറഞ്ഞു.......
ഹരി അൽപം ചേർന്ന് നിന്ന്, സിനിയുടെ പിന്നിലൂടെ കയ്യിട്ട് വലതു കയ്യിൽ പിടിച്ചു,, സമാധാനിപ്പിക്കാൻ എന്ന പോലെ.....
സിനിക്ക് ഒരു നനുത്ത തണുപ്പുള്ള മഴയത്ത് നിൽക്കുന്ന പോലെ തോന്നി ഹരിയുടെ കൈ..........
സിനി ഹരിയോട് ചേർന്ന് അമർന്നു നിന്നു.... ഹരിയുടെ പിന്നിലൂടെ കയ്യിട്ട് അരക്കെട്ടിൽ അമർത്തി പിടിച്ച മുഖം ഉയർത്തി പറഞ്ഞു : സോറി... എന്റെ ഹൃദയത്തിൽ നിന്ന് ആണ് ഞാൻ പറയുന്നത്...... എല്ലാത്തിനും......
ഹരി പതിയെ പുഞ്ചിരിച്ചു കൊണ്ട് : സോറി ഒന്നും വേണ്ട.... വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കി കൊണ്ട്... എനിക്ക് തിരിച്ചു രണ്ടു കാര്യങ്ങൾ ആണ് വേണ്ടത്.... രണ്ടു പ്രോമിസുകൾ....... അഞ്ജുവിനെ നോക്കണം... ഒരു കുഴിയിലും ചാടാതെ പൊന്നു പോലെ നോക്കണം അവളെ... പിന്നെ ബെന്നിയേട്ടൻ....
സിനി നിറഞ്ഞ കണ്ണുമായി സന്തോഷത്തോടെ: അതിൽ ഒരു ടെൻഷനും വേണ്ട ഹരിക്ക്... ഞാൻ ചാവേണ്ടി വന്നാലും ശരി... അവരെ ഞാൻ നോക്കി കൊണ്ട്.........
ഹരിയും സിനിയും പരസ്പരം പുഞ്ചിരിച്ചു.......
സിനി ചിരിച്ചു കൊണ്ട് പറഞ്ഞു : അല്ല.....
💬 Comments
View all comments