Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ഗ്ലാസ് കാലിയാക്കി, തുപ്പി തെറിപ്പിച്ചു കൊണ്ട്, ടെൻഷനിൽ ആയ മൂഡ് വീണ്ടും തണുപ്പിച്ചു.
ഹരി : ഇനി മതിട്ടോ.. രണ്ടാ കണക്ക്. ഇന്ന് ഒന്ന് കൂടി..
ബെന്നി : നിന്റെ മുഖത്ത് കാണാനും ഉണ്ട് അത്. വാള് വെക്കുമോ?.
ഹരി : അറിയില്ല...
ബെന്നി ചിരിച്ചു കൊണ്ട്: പറഞ്ഞാൽ മതി, നിന്നെ ക്ലോസെറ്റിൽ കൊണ്ട് പോയി ഇടുന്ന കാര്യം ഞാൻ ഏറ്റു.
കൂടുതൽ വീട്ടു കാര്യങ്ങൾ ചോദിക്കാൻ ഇരു കൂട്ടർക്കും പരസ്പരം തോന്നിയില്ല. ജോലിയെ കുറിച്ച് ആയി പിന്നെ സംസാരം.
പിറ്റേന്ന് ബെന്നി സഹായിക്കാൻ എന്ന പോലെ അടുക്കളയിൽ തിരിഞ്ഞു കളിച്ചു എങ്കിലും, തന്നെ കൊണ്ട് പറ്റുന്ന പണി അല്ല എന്ന് മനസ്സിലായപ്പോൾ തിരിച്ചു പോയി.
അടുക്കളയിൽ നിന്നും ഇറങ്ങി, ബെന്നിയുടെ പിറകിൽ ആയി നിന്ന് ലാപ്ടോപ്പിൽ എത്തി നോക്കി ഹരി അശ്ചര്യത്തോടെ പറഞ്ഞു : ഹോ... എന്നാലും എന്റെ ബെന്നിയെട്ടോ...
ബെന്നി ഒന്ന് ഞെട്ടി എങ്കിലും, പിന്നെ ഹരിയെ നോക്കി ഇളിച്ചു കാണിച്ചു..
ബെന്നി ഒഴിച്ച് വച്ച ഗ്ലാസ്സ് ഹരിക്ക് നേരെ നീട്ടി......
ഹരി : എനിക്കൊന്നും വേണ്ട, ഡെയിലി ഒന്നും നടപ്പുള്ള കാര്യം അല്ല..
ബെന്നി : ഒരു കമ്പനി താടെ.. രണ്ടെണ്ണം അല്ലെ നിന്റെ കണക്ക്, അതിൽ കൂടാതെ ഞാൻ നോക്കി കൊണ്ട്..
ഹരി മനസ്സില്ല മനസ്സോടെ ഗ്ലാസ് വാങ്ങി..
ദിവസങ്ങൾ മുന്നോട്ട് പോയി..
ദിവസവും രാത്രികളിൽ നീണ്ടു നിന്നിരുന്ന സംസാരത്തിനിടയിൽ ഹരി തന്റെ ജീവിതവും, ലവ് സ്റ്റോറിയും ഒരു സിനിമ കഥ പോലെ ബെന്നിക്ക് പറഞ്ഞു കൊടുത്തു.
....................................................................
ഇനി ഹരിയുടെ ജീവിതത്തിലേക്ക് പോവാം. ബെന്നിയോട് ചുരുക്കി പറഞ്ഞതിന്റെ വികസിത രൂപം...
....................................................................
ഹരി അഞ്ജുവിനെ ആദ്യമായി കാണുന്നത് കോളേജിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കു ശേഷം കോളേജിലേക്കുള്ള ബസ്സ് യാത്രയിൽ ആണ്.
ചന്തി വരെ നീണ്ട ഇട തൂർന്ന മുടിയിൽ നിന്നും വന്ന കാച്ചിയ എണ്ണയുടെ സുഗന്ധം ആണ് തന്റെ തൊട്ട് മുന്നിൽ ബസിൽ നിന്നിരുന്ന അഞ്ചുവിലേക്ക് ഹരിയുടെ കണ്ണുകൾ നോട്ടമിട്ടത്.
ഹരി അടുത്ത കാലത്തൊന്നും ഇത്രക്ക് പ്രാർത്ഥിച്ചിട്ടില്ല,തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടി
💬 Comments
View all comments