Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
അൽപം മുഖം തിരിച്ചു, ആ മുഖം ഒന്ന് കാണാൻ ആയി.
പക്ഷെ ബസ് തന്റെ കോളേജ് സ്റ്റോപ്പ് എത്തുന്ന വരെ ഹരിക്ക് കാത്തിരിക്കേണ്ടി വന്നു, ആ മുഖം ഒന്ന് കാണാൻ ആയി.
ഗ്രെ കളർ ചുരിദാറിൽ, വെളുത്ത്, അൽപം നീളമുള്ള മുഖവും, ഉണ്ട കണ്ണുകളും, നീണ്ട മൂക്കും, നീണ്ട ചുണ്ടുകൾക്കുള്ളിൽ, പല്ലുകൾ കാണിച്ച് കൊണ്ട് തന്റെ മുന്നിലൂടെ കൂടെ ഉള്ള കുട്ടിയോട് സംസാരിച്ചു കൊണ്ട് നടന്ന് നീങ്ങിയ അഞ്ജുവിനെ ഹരിയുടെ കണ്ണുകൾ വിടാതെ പിന്തുടർന്നു.
(അഞ്ജുവിന് ഒരു മുഖം കൊടുക്കണം എങ്കിൽ മാളവിക മേനോന്റെ മുഖചായ കൊടുക്കാവുന്നതാണ് )
അൽപം ദൂരെ മാറി അഞ്ജുവിനെ പിന്തുടർന്നു കൊണ്ട്, തന്റെ ഗവൺമെന്റ് കോളേജിന് അടുത്തുള്ള ഗേൾസ് കോളേജിൽ ആണ് അഞ്ചു പഠിക്കുന്നത് എന്ന് മനസ്സിലാക്കി.
പിറ്റേന്ന് തന്റെ നാട്ടിൽ നിന്നും ആദ്യ ബസ്സ് കയറി, രണ്ടാമത്തെ കോളേജ് റൂട്ടിലേക്ക് ഉള്ള ബസ്സ് പിടിക്കാൻ ആയി ഹരി അൽപം നേരത്തേ തന്നെ എത്തിയിരുന്നു.
കുറച്ചു അധിക നേരത്തേ കാത്തിരിപ്പിനു ശേഷം ബസ് സ്റ്റോപ്പിലേക്ക്, ഇന്നലെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയോടൊപ്പം സംസാരിച്ചു നടന്നു വന്ന അഞ്ജുവിനെ കണ്ട്, ഹരിയുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി. ഒപ്പം മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും.
ഹരി മനസ്സിൽ പറഞ്ഞു " ഇപ്പോൾ ഇതാണ് ഈ കുട്ടീടെ നാട്. ഇനി പേര്.. "..
ദിവസങ്ങൾ കടന്നു പോയി. ഹരി അഞ്ജുവിനെ കാണാനും, ഒന്നിച്ചു ബസിൽ പോകാനുമായി നേരത്തേ തന്നെ ബസ് സ്റ്റോപ്പിൽ എത്തി എല്ലാ ദിവസവും.അഞ്ജുവിന്റെ കോളേജിന്റെ സമയം തന്റെ കോളേജിന്റെ സമയവുമായി ചേരാത്തത് കൊണ്ട് തിരിച്ചു വരുമ്പോൾ ഹരിക്ക് അഞ്ജുവിനെ കാണാൻ കഴിഞ്ഞില്ല.
ദിവസവും ബസ് റൂട്ടിൽ നല്ല തിരക്ക് കാണണമെന്ന് ദൈവത്തിനോട് പ്രാർത്ഥിച്ചായിരുന്നു ഹരി എന്നും വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്.
തിരക്കുണ്ടെങ്കിൽ സ്റ്റുഡന്റസ് നിക്കേണ്ടി വരുന്നത് കൊണ്ടും, ചിലപ്പോൾ അഞ്ജുവിന്റെ തൊട്ടരികിൽ നിക്കാൻ കഴിയുന്നതിനു വേണ്ടിയും, അങ്ങിനെ പറ്റിയില്ലെങ്കിൽ, തിരക്കിനിടയിൽ അഞ്ജുവിനെ ഇടം കണ്ണിട്ട് നോക്കാനും വേണ്ടി ആയിരുന്നു അത്.
ദിവസങ്ങൾ മാസങ്ങൾ ആയെങ്കിലും, മുകളിൽ പറഞ്ഞതല്ലാതെ ഹരി അങ്ങോട്ട് പോയി മുട്ടാനോ, സംസാരിക്കാനോ ശ്രമിച്ചില്ല
💬 Comments
View all comments