0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2025

അഞ്ജുവിന്റെ നിർദേശം വന്നു ഹരിക്ക്.

ഹരി അഞ്ചു പറഞ്ഞപോലെ മൂന്നു നാലു സ്റ്റെപ്പുകൾ കയറി അഞ്ജുവിന്റെ അരികിൽ എത്തി.

" എന്താ അഞ്ചൂ, വല്ല സ്വകാര്യവും പറയാൻ ആണോ "... ഹരി ചോദിച്ചു

അഞ്ചു : അങ്ങിനെ, വേണമെങ്കിൽ പറയാം.

ഹരിക്ക് ഒന്നും മനസ്സിലാവാത്തത് കൊണ്ട് അഞ്ജുവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. എന്തോ പതിവില്ലാത്ത തെളിച്ചം അഞ്ജുവിന്റെ മുഖത്ത് ഹരി ശ്രദ്ധിച്ചു.

അഞ്ചു : നിന്റെ കോളേജിൽ തേർഡ് ഇയർ ബികോം പഠിക്കുന്ന അനൂപ് ഏട്ടനെ അറിയുമോ?..

ഹരി : ഹാ.. അറിയാം എന്തെ?..

അഞ്ചു : ആ ഏട്ടൻ കുറച്ചു ദിവസം മുൻപേ എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്നു. ഇപ്പോൾ മറുപടി ചോദിച്ചു പിന്നാലെ നടക്കാണ് എന്റെ.

ഹരിക്ക് ഷോക്ക് കിട്ടിയ പോലെ തരിച്ചു നിന്നു...

അഞ്ചു : ആളെങ്ങിനെ ഉണ്ട്. ഡീസന്റ് ആണോ?.

ഹരിക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും മനസ്സിൽ ഇരച്ചു കയറി.

ഹരി ഒന്നും പറയാൻ ആവാതെ മുഖം താഴ്ത്തി..

ആദ്യ സമയങ്ങളിൽ, സൗഹൃദം മാത്രം മനസ്സിൽ ഉണ്ടായിരുന്ന അഞ്ചുവിനും താൻ അറിയാതെ തന്നെ, ആ സൗഹൃദം ഇഷ്ടമായി തന്റെ മനസ്സിൽ മാറുന്നത് അഞ്ചു അറിയുന്നുണ്ടായിരുന്നു.

ഹരിയുടെ ക്യരക്ടർ ഇത്രയും ദിവസം കൊണ്ട് തന്നെ മനസ്സിലാക്കിയിരുന്ന അഞ്ചു, അതുകൊണ്ട് ഒന്ന് മൂപ്പിക്കാൻ ആയി തന്നെ ആണ് അത് ഹരിയോട് പറഞ്ഞതും.

അഞ്ചു : എന്താടാ ഒന്നും പറയാത്തത്, ഞാൻ എന്താ മറുപടി കൊടുക്കേണ്ടത്.

ഹരി മുഖം പൊക്കി പതിയെ പറഞ്ഞു : മനസ്സിൽ ഉള്ളത് മറുപടിയായി പറഞ്ഞോളൂ.

അഞ്ചു അത് കേട്ട് പല്ല് കടിച്ചു കൊണ്ട് ഹരിയുടെ വയറ്റിൽ ഒരു കുത്തു കുത്തി പറഞ്ഞു : ഇങ്ങനെ ഒരു മരങ്ങോടൻ. മനസ്സിൽ ഉള്ളത് പറയാൻ പോലും അറിയില്ല.

ഹരി അഞ്ജുവിന്റെ മുഖത്തേക്ക് തന്നെ നോക്കി..

അഞ്ചു : എടാ, എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ.. ലാസ്റ്റ് ചാൻസ് ആണ്...

ഹരിയുടെ കണ്ണുകൾ വിടർന്നു. ഉടനെ പറഞ്ഞു : ഇഷ്ടം ആണ്... ഒരുപാട് ഒരുപാട് ഇഷ്ടം ആണ്..

അഞ്ചുവിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അഞ്ചു

💬 Comments

View all comments