Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
വിക്കി കൊണ്ട് പറഞ്ഞു : സോറി.. ഞാൻ.. ശല്യം ആയെങ്കിൽ, ഇനി ഉണ്ടാവില്ല ഒരിക്കലും....
തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഹരിയോട് അഞ്ചു പറഞ്ഞു : ഹലോ.. ഒരു മിനിറ്റ്..
ഹരി തിരിഞ്ഞ് അഞ്ജുവിനെ നോക്കി..
അഞ്ചു പെട്ടെന്ന് ഹരിയെ അമ്പരപ്പിച്ചു കൊണ്ട് പറഞ്ഞു : ശല്യം ആണെന്ന് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറയാത്തത് പറയരുത്.
ഹരിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടരുന്നത് അഞ്ചു കണ്ടു...
അഞ്ചു ഉടനെ പറഞ്ഞു : ഹലോ,,, ഇഷ്ടം ആണെന്നല്ല, ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം. ഇങ്ങനെ പുഞ്ചിരിക്കാൻ.
അഞ്ജുവിന്റെ ഭംഗി ഉള്ള നാണം കലർന്ന പുഞ്ചിരി കണ്ട് അഞ്ചുവിനും പുഞ്ചിരിക്കാതിരിക്കാൻ ആയില്ല.
ഹരിയും അഞ്ജുവും പരസ്പരം പരിചയപ്പെട്ടു.....
ബികോം ഫസ്റ്റ് ഇയർ ആയ ഹരിയും, കോളേജ് വ്യത്യാസം ഉണ്ടെങ്കിലും, ബി എ ഇംഗ്ലീഷ് ഫസ്റ്റ് ഇയർ പഠിക്കുന്ന അഞ്ജുവും, പിന്നീടങ്ങോട്ട് ബസ്സ് സ്റ്റാൻഡിൽ തുടങ്ങി, ബസ്സിലും, ഉച്ചക്ക് അതേ സ്ഥലത്തു വച്ചും, ചിലപ്പോൾ കോളേജ് വിടുന്ന സമയങ്ങളിലും എല്ലാം ഹരിയും അഞ്ജുവും പരസ്പരം സംസാരിച്ചു.
അഞ്ജുവിനോട് സംസാരിക്കാൻ ഹരിയും, ഹരിയോട് സംസാരിക്കാൻ അഞ്ജുവും നേരത്തേ കൂട്ടി ബസ്സ് സ്റ്റാൻഡിൽ എത്തി എല്ലാ ദിവസവും. കൂടാതെ ഫോണിലൂടെ ഉള്ള സംസാരവും.
പൊതുവെ അന്തർ മുഖൻ ആയിരുന്ന ഹരിക്ക് വാ തോരാതെ സംസാരിക്കുന്ന അഞ്ജുവിനോട് മനസ്സിൽ ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം, കൂടി കൂടി വന്നതേ ഉള്ളൂ. കാരണം, തന്റെ വീട്ടിലെ ഒറ്റപെടലിൽ നിന്നും ഉള്ള രക്ഷപെടൽ ആയിരുന്നു അഞ്ജുവുമായുള്ള സംസാരം.
ഹരിയുടെ മനസ്സിൽ ആദ്യമായി അഞ്ജുവിനെ കണ്ടപ്പോൾ ഉള്ളിൽ തോന്നിയ ആ ചെറിയ ഇഷ്ടം വളർന്നു പന്തലിച്ചു തുടങ്ങി മാസങ്ങൾക്കുള്ളിൽ. പക്ഷെ അഞ്ജുവിനോട്, പറയാൻ ഉള്ള ധൈര്യം ഉണ്ടായില്ല എന്ന് മാത്രം.
അങ്ങിനെ ദിവസം ഉച്ചക്ക് ലൈം കുടിക്കുന്ന കടയുടെ മുന്നിൽ നയനയെ മാത്രം കണ്ട ഹരി ചോദിച്ചു : അഞ്ചു എവടെ?..
കടക്കരികിലായി ഇടതു വശത്ത് മുകളിലേക്ക് കയറാനുള്ള കോണി പടിയുടെ ദിശയിലേക്ക് നോക്കി നയന പറഞ്ഞു : അവിടെ ഉണ്ട്...
ഹരി പതിയെ അങ്ങോട്ടേക്ക് നടന്നു..
" ഇങ്ങോട്ട് കേറട "...
💬 Comments
View all comments