0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2023

അഞ്ജുവിന് കൊടുത്തു. മറ്റേത് ഹരിക്ക് നേരെ നീട്ടി.

ഹരി : വേണ്ട..

കൂട്ടുകാരി : കുടിച്ചില്ലെങ്കിലും പൈസ ചേട്ടൻ തന്നെ കൊടുക്കണം. അങ്ങ് പിടിക്ക് ചേട്ടാ...

തനിക്ക് നേരെ നീട്ടിയ കൈ തിരിച്ചു എടുക്കാത്തത് കൊണ്ട് ഹരി ഗ്ലാസ്‌ വാങ്ങി അവളുടെ കയ്യിൽ നിന്ന്.

കൂട്ടുകാരി ഗ്ലാസ്‌ കൊടുത്ത ശേഷം കടയിൽ നിന്നും തന്റെ ഗ്ലാസ്‌ വാങ്ങി അൽപം മാറി തന്നെ നിന്നു.

അഞ്ചു സമയം പാഴാക്കാതെ പറഞ്ഞു : അല്ല ഒന്നും പറഞ്ഞില്ല....

ഹരി പെട്ടെന്ന്, ഒന്നും ആലോചിക്കാതെ പറഞ്ഞു : മണം..

ഹരിക്ക് പറഞ്ഞത് അബദ്ധം ആയി എന്ന് തോന്നിയത് കൊണ്ട് മുഴുവപ്പിച്ചില്ല...

അഞ്ചു കണ്ണ് തുറിച്ചു ഹരിയെ നോക്കി ചോദിച്ചു : എന്ത് മണം...

ഹരി : മുടി...മുടിയിലെ എണ്ണയുടെ മണം. അന്ന് ബസ്സിൽ... മുന്നിൽ നിന്നപ്പോൾ..

അഞ്ചു തന്റെ മുടിയൊന്ന് മണത്ത ശേഷം : അയ്യേ... ഇതെന്തു സൂക്കേടാ ഇത്..

താൻ എന്തോ വൈകൃതം ഉള്ള ആളെ പോലെ ആണ് അഞ്ജുവിന്റെ മറുപടി കേട്ടപ്പോൾ ഹരിക്ക് തോന്നിയത്.

ഹരി ഉടനെ പറഞ്ഞു : അയ്യോ അത്, കർപ്പൂരം ഇട്ട് കാച്ചിയ വെളിച്ചെണ്ണയുടെ ആ നല്ല മണം ആണ് ഞാൻ.. എന്റെ അമ്മ.. അമ്മയും...

ഹരിക്ക് വാക്കുകൾ കിട്ടിയില്ല കൂടുതൽ പറയാൻ

അഞ്ചു ആകെ അമ്പരന്ന് : അമ്മയോ,, എന്തൊക്കെയാ പറയുന്നേ...

ഹരി അൽപം മടിച്ചാണെങ്കിലും പറഞ്ഞു : എന്റെ അമ്മ ജീവിച്ചിരിപ്പില്ല. എന്റെ കുട്ടികാലത്തു പോയതാ. അമ്മയുടെ ഓർമകളിൽൽ ആദ്യം വരുന്ന ഒന്നാണ്,, കർപ്പൂരം ഇട്ട് കാച്ചിയ എണ്ണയുടെ ആ സുഗന്ധം...

ഇപ്രാവശ്യം അഞ്ജുവിന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.

ഒന്നു രണ്ടു മാസത്തോളം ആയി, തന്നെ പിന്തുടരുന്ന, താൻ കേറുന്ന ബസ്സിൽ തന്നെ കേറുന്ന, തന്നെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന, സുന്ദരനായ ആളെ കുറിച്ചറിയാൻ അഞ്ചുവിനും താല്പര്യം തോന്നി.
പക്ഷെ ഇങ്ങോട്ട് വന്ന് ഒന്ന് സംസാരിക്കാൻ പോലും നോക്കാൻ ശ്രമിക്കാത്ത അവനെ, പേര് പോലും അറിയാത്ത അവനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി ആണ് അഞ്ചു ആയി മുന്നോട്ട് വന്നത്.

ഹരി

💬 Comments

View all comments