Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
വരുന്ന വരെ ഹരി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും നടന്നും മനസ്സിൽ അതിവേഗത്തിൽ അടിച്ചുകൊണ്ടിരുന്ന ഹൃദയ വേഗതയും, അനുഭവിച്ചു കൊണ്ടിരുന്ന ടെൻഷനും കുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അഞ്ജുവും കൂടെ കൂട്ടുകാരിയും നടന്നു വരുന്നത് കണ്ട് ഹരിയുടെ ടെൻഷനും ഹൃദയമിടിപ്പും ഇരട്ടിയായി എന്ന് പറയാം.
ഹരി അവരെ നോക്കി തരിച്ചു നിന്നപ്പോൾ കൂട്ടുകാരി ഹരിയെ നോക്കി ചിരിച്ച ശേഷം കടയുടെ ഉള്ളിലേക്ക് നോക്കി അവിടെ ഉള്ള ചേച്ചിയോട് പറഞ്ഞു : ചേച്ചി... മൂന്ന് ലൈം...
അഞ്ചു അൽപം കൂടെ മുന്നോട്ട് നടന്ന് മാറി അടഞ്ഞു ഷട്ടർ ഇട്ട ഒരു കടയുടെ മുന്നിൽ ചെന്ന് നിന്ന് ഹരിയെ നോക്കി.
ഹരി പതിയെ പതിയെ തല താഴ്ത്തി അഞ്ജുവിന്റെ നേരെ നടന്നടത്തു.
കൈകൾ കെട്ടി തന്റെ മുഖത്ത് തന്നെ നോക്കി, കണ്ണുകൾ ചിമ്മാതെ നിന്നിരുന്ന അഞ്ജുവിനെ കണ്ട് പറയാൻ മനസ്സിൽ പല തവണ ഓർത്ത് വച്ചതെല്ലാം ഹരി മറന്നു പോയി..
ഹരി വിക്കി പറഞ്ഞു : ഞാൻ... അത്...
അഞ്ചു ഗൗരവത്തോടെ : നമ്മൾ ആരാണ്,,, എന്താ ഉദ്ദേശം. ഒന്ന് രണ്ടു മാസത്തിനു മേലെ ആയല്ലോ ഇത്..
ഹരി : അത്, ഞാൻ.. എന്തോ..
ഹരി എത്ര ശ്രമിച്ചും ഒന്നും പറയാൻ പറ്റിയില്ല..
അഞ്ചു : വിക്കൊന്നും ഇല്ലല്ലോ അല്ലെ..
ഹരി ഒന്ന് കണ്ണടച്ച് പിടിച്ച് കൊണ്ട് ധൈര്യം സംഭരിച്ചു പറഞ്ഞു : ഞാൻ ഹരി, ഹരി കൃഷ്ണൻ. അഞ്ചുനേ, കണ്ടപ്പോൾ മുതൽ എന്തോ..
മുഴുവപ്പിക്കാൻ ആയില്ല ഹരിക്ക്..
അഞ്ചു : അഞ്ചു അല്ല, അഞ്ജന അതാണ് എന്റെ പേര്. വേണ്ട പെട്ടവർ മാത്രമേ എന്നെ അഞ്ചു വിളിക്കാറുള്ളു അതാണ് എനിക്ക് ഇഷ്ടവും. പിന്നെ കണ്ടപ്പോൾ എന്താ എന്ന്..
ഹരി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.
അഞ്ചു: അല്ല ഇനി വല്ല ഇഷ്ടമോ, കുഷ്ടമോ വല്ലതും ആണോ..
ഒരു പുച്ഛ ഭാവത്തിൽ ചിരിച്ചു കൊണ്ടായിരുന്നു അഞ്ജുവിന്റെ പറച്ചിൽ. അത് കണ്ട് ഹരി ആകെ വിളറി വെളുത്തു എന്ന് പറയാം.
അപ്പോഴേക്കും അഞ്ജുവിന്റെ കൂട്ടുകാരി രണ്ടു ലൈം ഗ്ലാസ് പിടിച്ചു കൊണ്ട് അവരുടെ അടുത്തെത്തി, ഒന്ന്
💬 Comments
View all comments