0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2049

: എന്നിട്ട്?..

അഞ്ചു : എന്നിട്ടെന്താ... നിന്നെ നേരിട്ട് കാണണം, സംസാരിക്കണം എന്ന് പറഞ്ഞു.

ഹരിയുടെ നെഞ്ചിൽ തായമ്പക മേളം ഉയരുന്നത്, അപ്പുറത്ത് അഞ്ചു അറിയുന്നുണ്ടായിരുന്നു.

അഞ്ചു : പേടിക്കണ്ട ഹരീ, അമ്മ ഒന്നും ചെയ്യാനല്ല ഹരിയെ,, ഹരിയും സീരിയസ് ആണോ എന്നൊക്കെ അറിയാൻ വേണ്ടി ആണ്... എല്ലാം നല്ലതിനാണ് എന്ന് മനസ്സ് പറയുന്നു.

ഹരി ഒന്ന് മൂളുക മാത്രം ചെയ്തു : മ്മ്മ്...

ഞായർ വന്നെത്തി. പേടിച്ചു വിറച്ചു കൊണ്ടാണ് ഹരി, താൻ എത്രയോ തവണ കയറിയ വീടിന്റെ മുൻപിൽ വടി പോലെ നിൽക്കുന്നത്. ആദ്യമായി കയറുമ്പോൾ പോലും ഇത്രക്ക് പേടി തോന്നിയിട്ടില്ലായിരുന്നു ഹരിക്ക്.

അടഞ്ഞ ശബ്ദത്തോടെ ഹരി പതിയെ, അടഞ്ഞു കിടക്കുന്ന വാതിൽ നോക്കി വിളിച്ചു : അഞ്ചൂ.........

വാതിൽ തുറന്ന് വരുന്ന അഞ്ജുവിനെ ആണ് ഹരി പ്രതീക്ഷിച്ചത്, പക്ഷെ തന്റെ മുന്നിൽ ഉള്ള വാതിൽ തുറന്നപ്പോൾ കണ്ടത് ഉണ്ടാക്കണ്ണുകളുമായി തന്നെ അടിമുടി നോക്കുന്ന അഞ്ജുവിന്റെ അമ്മ സുലോചനയെ ആണ്.

ആ നോട്ടത്തിന് മുന്നിൽ ഹരിക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഹരി തന്റെ മുഖം താഴ്ത്തി മണ്ണിലേക്ക് നോക്കി...

" അഞ്ചു കുളിക്കുകയാണ്,, കയറി വാ "... സുലോചനയുടെ വാക്കുകൾ ഹരിയുടെ കാതുകളിൽ കേട്ടു.

ഹരി തല ഉയർത്തി നോക്കി.

തനിക്ക് വേണ്ടി അൽപം വഴി വിട്ടുകൊണ്ട് മാറി നിൽപ്പുണ്ട് അഞ്ജുവിന്റെ അമ്മ എന്ന് മനസ്സിലാക്കിയ ഹരി, പതിയെ സ്റ്റെപ്പുകൾ കയറി....

പടവുകൾ കയറി വാതിൽ കയറി ഹരി വടി പോലെ നിന്നു. ഇടതു വശത്തായി വാതിൽ പിടിച്ചു കൊണ്ട് ഹരിയെ കണ്ണിമ വെട്ടാതെ അടി മുടി നോക്കി കൊണ്ട് സുലോചനയും.

ഹരി തൊണ്ടയിൽ നിന്നും വെള്ളമിറക്കാൻ പറ്റാതെ ഇടം കണ്ണിട്ട് സുലോചനയെ ഒന്ന് നോക്കി..

" എവടെയാണ് ഇരിക്കേണ്ടത് എന്ന് ഞാൻ പറയാതെ തന്നെ ഹരിക്ക് അറിയുന്നുണ്ടാവുമല്ലോ,, അല്ലെ?... ".. സുലോചനയുടെ ആക്കിയുള്ള ചോദ്യം കേട്ട്, ഹരി നിന്ന് വിളറി വെളുത്തു..

ഹരിയുടെ മുഖ ഭാവം കണ്ട്, സുലോചനയുടെ മുഖത്ത് അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു.

ആ പുഞ്ചിരി മരുഭൂമിയിലെ പെയ്ത മഴ

💬 Comments

View all comments