Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
മാറിയോ "... അഞ്ജുവിന്റെ ചോദ്യം വന്നു..
ഹരി: ചെറുതായി....
അഞ്ചു രണ്ടടി മുന്നോട്ട് വച്ചുകൊണ്ട് " എന്റെ ചെക്കൻ പേടിക്കണ്ട കേട്ടോ " എന്നും പറഞ്ഞു കൊണ്ട്, കുമ്പിട്ടു കൊണ്ട് ഹരിയുടെ കവിളിൽ പെട്ടന്നൊരു മുത്തം നൽകി, ചിരിച്ചു കൊണ്ട് ഓടി തന്റെ മുറിയിലേക്ക്..
ഹരിയുടെ മുഖത്ത് ഭംഗി ഉള്ള ചിരി വിടർന്നു എങ്കിലും, നിമിഷങ്ങൾക്കുള്ളിൽ പരിസര ബോധം വന്ന ഹരി, അടുക്കള ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് തന്നെ കൂർപ്പിച്ചു നോക്കി കട്ടിളക്കരികിൽ നിക്കുന്ന അഞ്ജുവിന്റെ അമ്മയെ ആണ്.
അതോടെ ഹരി ഇതുവരെ മനസ്സിൽ ഉണ്ടാക്കി കൊണ്ട് വന്ന സകല ധൈര്യവും ചോർന്നു പോയി. ഹരി പതിയെ മുഖം കുനിച്ചു. മുഖത്തെ ചിരി മാഞ്ഞു.
സുലോചനയുടെ കാൽ പാതങ്ങൾ തന്റെ അരികിലേക്ക് നടന്നടുക്കുന്നത് ഹരി അറിഞ്ഞു..
ഹരിക്ക് അരികിലായി ചെയറിൽ ഇരുന്ന ശേഷം സുലോചന പറഞ്ഞു : ഹരീ, ഇനി നമുക്ക് സംസാരിക്കാം. മുഖത്ത് നോക്കി വേണം സംസാരിക്കാൻ. ഇങ്ങനെ താഴെ നോക്കിയിരുന്നാൽ ശരിയാവില്ല.
ഹരി ഉടനെ തന്റെ മുഖം ഉയർത്തി സുലോചനയെ നോക്കി.
സുലോചന ഇപ്രാവശ്യം ഒരു വെളുത്ത തോർത്ത് മുണ്ട് തന്റെ ബ്ലൗസിനു മുകളിൽ ഇട്ടിരുന്നു.
സുലോചന: ഇനി കാര്യത്തിലേക്ക് വരാം. എന്റെ മോൾക്ക് ഹരിയെ ഭയങ്കര ഇഷ്ടാണ്, ഹരിയില്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ ആണ് എന്നോട് പറഞ്ഞത്. ഹരിക്ക് എന്താ പറയാൻ ഉള്ളത്.
ഹരി ധൈര്യം മൊത്തം സംഭരിച്ചു പറഞ്ഞു : എനിക്കും അതേ പോലെ തന്നെ ആണ് അമ്മേ. ഒരുപാട് ഇഷ്ടാണ് അഞ്ജുവിനെ. ഞാൻ കല്യാണം കഴിച്ചു കൊണ്ട് അഞ്ജുവിനെ.
ഹരിയെ അടിമുടി നോക്കി സുലോചന പറഞ്ഞു: ഹരിക്ക് എത്ര വയസ്സായി. കല്യാണം എന്നൊക്കെ ചിന്തിക്കാൻ ആയോ ഹരിക്ക്.
ഹരി : 21 വയസ്സ് ആവുന്നു.
സുലോചന വാ പൊളിച്ചു ഇരുന്നു കുറച്ചു നേരം. എന്നിട്ട് പറഞ്ഞു : അവളുടെ വയസ്സ് അറിയുമോ ഹരിക്ക്?..
ഹരി : 22..
സുലോചന: അതായത്, ഹരിയേക്കാൾ ഒരു വയസ്സ് കൂടുതൽ.
ഹരി കോൺഫിഡനസോടെ പറഞ്ഞു ഹരി : വയസ്സ് പ്രശ്നമല്ല അമ്മേ...
സുലോചന ഒന്ന് ആലോചിച്ച
💬 Comments
View all comments