0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2052

ശേഷം : മ്മ്.. ആയിക്കോട്ടെ,, ബാക്കി കാര്യങ്ങളോ?.. ഹരിയുടെ വീട്ടുകാർ സമ്മതിക്കുമോ? ഹരിയുടെ കാസ്റ് അല്ല ഞങ്ങൾ. അതറിയില്ലേ?..

ഹരി ഉടനടി മറുപടി പറഞ്ഞു : അവരുടെ സമ്മതം വേണ്ട അമ്മേ എനിക്ക്. എനിക്ക് അഞ്ജുവിന്റെ സമ്മതം മാത്രം മതി.

സുലോചന: വീട്ടുകാരെ പറ്റിയും എന്നോട് പറഞ്ഞു. അവർ സമ്മതിച്ചില്ലെങ്കിൽ എങ്ങിനെ ജീവിക്കും മുന്നോട്ട് കൊണ്ട് പോകും? എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ?...

ഹരി പെട്ടെന്ന് സുലോചനയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : അമ്മേ, ഞാൻ ഉറപ്പു തരാം, ഇനി കൂലി പണി എടുത്തിട്ടാണെങ്കിൽ കൂടി, അമ്മയുടെ മോളെ ഞാൻ പട്ടിണിക്കിട്ടില്ല. എന്നെ കൊണ്ട് പറ്റുന്ന പോലെ, ഞാൻ അവളെ പൊന്നു പോലെ നോക്കിക്കൊണ്ട്. ജീവിത കാലം അത്രയും.

ഹരിയുടെ വാക്കുകളിലെ ദൃഡത, ആത്മാർത്ഥത സുലോചന തിരിച്ചറിഞ്ഞു. കൂടെ തന്റെ മോളെ ഹരി അത്രക്കും ഇഷ്ടപ്പെടുന്നുണ്ട് എന്നുള്ളതും.

ഹരി തുടർന്നു : 3 മാസം,, ഡിഗ്രി കഴിയും എന്റെ. ഉടനെ ഞാൻ ജോലി നോക്കി കൊണ്ട്. ജോലി കിട്ടിയാൽ ഉടനെ, ഞാൻ എന്റെ വീട്ടിൽ പറയും. അത്രയും ഗ്യാപ് എനിക്ക് തന്നാൽ മതി അമ്മ.

ഹരിയുടെ മുഖത്തെ അപേക്ഷാ ഭാവം കണ്ടതും, സുലോചനയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.

സുലോചന പിന്നെ ഒന്ന് ആലോചിച്ച ശേഷം നെടു വീർപ്പിട്ട് പറഞ്ഞു : മോന്, അഞ്ജുവിന്റെ ചേച്ചിയുടെ കാര്യങ്ങൾ അറിയാല്ലോ?...

ഹരി : മ്മ്മ്...

സുലോചന: മോനെ, ഞാൻ സ്നേഹത്തിനും, ഇഷ്ടത്തിനൊന്നും എതിർക്കുന്ന ഒരാൾ അല്ല.

ഇത്രയും പറഞ്ഞുകൊണ്ട് സുലോചന ഓർമ്മകളിലേക്ക് പോയി....
.......................................................................
സുലോചന തുടർന്നു : ഞാൻ ടൈപ്പിന് പഠിക്കുന്ന സമയത്ത് ആണ്, അഞ്ജുവിന്റെ അച്ഛനെ കണ്ട് ഇഷ്ടപ്പെടുന്നത്. നാട്ടിലെ പ്രമാണികൾ ആയിരുന്ന എന്റെ വീട്ടുകാർ അന്ന് സമ്മതിച്ചില്ല, വീട്ടിലെ ലോറി ഓടിക്കുന്ന ഡ്രൈവർക്ക് എന്നെ കെട്ടിച്ചു കൊടുക്കാൻ.

അങ്ങിനെ അഞ്ജുവിന്റെ അച്ഛന്റെ കൂടെ ഇറങ്ങിയവളാ ഞാൻ. ആദ്യം കുറെ അനുഭവിച്ചു എങ്കിലും ഒന്ന് കര കയറിയപ്പോൾ ആയിരുന്നു അദ്ദേഹത്തെ കൊണ്ട് പോയ ആക്‌സിഡന്റ്.

സുലോചന ഒറ്റി വീഴുന്ന കണ്ണുനീർ തുടച്ചു.

എന്നിട്ട് പറഞ്ഞു : കുടിച്ചിട്ട് വണ്ടി ഓടിക്കരുത്

💬 Comments

View all comments