Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
എന്ന് എത്രയോ വട്ടം പറഞ്ഞിട്ടുള്ളതാ ഞാൻ. പക്ഷെ കേട്ടില്ല അദ്ദേഹം,,, ഞങ്ങളെ തനിച്ചാക്കി...
സുലോചനക്ക് വാക്കുകൾ മുഴുവപ്പിക്കാൻ ആയില്ല. വിതുമ്പി കരഞ്ഞു കുറച്ചു നേരം.
കണ്ണ് തുടച്ച ശേഷം സുലോചന പറഞ്ഞു : കഷ്ടപ്പെട്ടാണ് മക്കളെ ഞാൻ വളർത്തിയത്. അങ്ങിനെ ഇരിക്കുമ്പോൾ ആണ്, ഒരു മഹാ കച്ചറയുടെ കൂടെ ആണ് എന്റെ വാക്ക് കേൾക്കാതെ എന്റെ രെഞ്ചു, ഇറങ്ങി പോയത്. എന്താവും എന്ന് എനിക്കറിയില്ല, അതുകൊണ്ട് ചോദിക്കാണ്, ഹരിക്ക് വലി കുടി തുടങ്ങിയ ശീലങ്ങൾ ഉണ്ടോ?..
ഹരി : വലി ഇല്ല അമ്മേ, ബിയർ മാത്രം ഒരു ഗ്ലാസ്. അതും വല്ലപ്പോഴും കാറ്ററിംഗിന് പോയി പണി കഴിഞ്ഞ്, കൂടെ ഉള്ളവർ നിർബന്ധിച്ചാൽ മാത്രം.
സുലോചന: മ്മ്... എന്റെ ആകെ ഉള്ള സ്വത്ത് ആണ് അവൾ. ഹരിയെ വിശ്വസിച്ചോട്ടെ ഞാൻ?...
ഹരി : എനിക്ക് ജീവൻ ഉള്ളടത്തോളം ഞാൻ അവളെ എന്നെകൊണ്ട് പറ്റുന്ന പോലെ പൊന്നു പോലെ നോക്കും അമ്മേ,, എന്റെ അമ്മ സത്യം. അവൾക്ക് വേണ്ടി, അമ്മക്ക് വേണ്ടി ഇനി ബിയറും തൊടില്ല ഞാൻ. വാക്ക്.
സുലോചനക്ക് ഒരുപാട് സന്തോഷം ആയി അത് കേട്ടിട്ട്....
ഹരിയും സുലോചനയും കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു. എല്ലാം കേട്ട് സന്തോഷിച്ചു കൊണ്ട് പുറത്ത് അഞ്ജുവും. കാരണം അമ്മക്ക് ഹരിയെ ബോധ്യപ്പെട്ടു എന്ന് അഞ്ജുവിന് മനസ്സിലായിരുന്നു.
ഹരി ഇറങ്ങുന്നതിനു മുൻപ് സുലോചന പറഞ്ഞു : ഹരി ഇവിടെ ഒരുപാട് വന്നിട്ടുണ്ട് എന്ന് എനിക്കറിയാം. ഒരു അമ്മയുടെ അപേക്ഷ ആണ്, ഇനി കല്യാണം കഴിയുന്ന വരെ ഇങ്ങോട്ട് വരരുത്. സംസാരിക്കണ്ട എന്നൊന്നും ഞാൻ പറഞ്ഞില്ല. ആളുകൾ ശ്രദ്ധിച്ചാൽ, ഇങ്ങിനെ ഒന്നും ആവില്ല കാര്യങ്ങൾ. ഞങ്ങൾ നാണം കെടും. നിങ്ങൾ രണ്ടു പേർക്കും ലോക വിവരം ഇല്ലാത്തോണ്ടാ ഈ അമ്മ ഇത് പറയുന്നത്.
ഹരി അഞ്ജുവിനെ ഒന്ന് നോക്കി, പിന്നെ സുലോചനയെ നോക്കി പറഞ്ഞു : ഇല്ല അമ്മേ, ഇനി ഉണ്ടാവില്ല.. ഉറപ്പ്...
ഹരി സന്തോഷത്തോടെ തിരിച് ആ വീട്ടിൽ നിന്നും നടന്നിറങ്ങി...
അവസാനം കൊടുത്ത വാക്ക് മാത്രം ഹരിക്ക് നിറവേറ്റാൻ കഴിഞ്ഞില്ല. സുലോചന ഇല്ലാത്ത
💬 Comments
View all comments