Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ദിവസം പിന്നെയും ഹരി അങ്ങോട്ടേക്ക് വന്നു പോയിക്കൊണ്ടിരുന്നു.
ഡിഗ്രി കഴിഞ്ഞ് സമയം പാഴാക്കാതെ ഹരി ജോലി തേടി ഇറങ്ങി. കുറച്ചു കഷ്ടപ്പെടേണ്ടി വന്നു ഹരിക്ക്. അവസാനം മാർക്കറ്റിങ് ഫീൽഡിൽ ആണ് ഹരിക്ക് ഒരു ജോലി കിട്ടിയത്. തുടക്കക്കാരൻ ആയത് കൊണ്ട് ശമ്പളവും തുച്ഛം ആയിരുന്നു എന്ന് പറയാം.
ഹരിയെ രണ്ടാമതുംമകളുടെ കൂടെ വീട്ടിൽ നിന്നും പൊക്കിയതോടെ ആണ് സുലോചന ഹരിയോട് പറഞ്ഞത്, കാര്യം വീട്ടിൽ അവതരിപ്പിക്കാൻ.
ഹരി പ്രതീക്ഷിച്ച പുച്ഛത്തോടെ ഉള്ള മറുപടി ഉടൻ തന്നെ വന്നു തന്റെ രണ്ടാനമ്മയുടെ വായിൽ നിന്നും : 21 വയസ്സ് തികഞ്ഞിട്ടില്ല, ചെക്കന് പെണ്ണ് കെട്ടണം അത്രേ...
ഇടയിൽ കയറി അച്ഛമ്മ കാര്യം കുറച് സോൾവ് ആക്കി എങ്കിലും, കൂടുതൽ കേട്ടപ്പോൾ, പ്രത്യേകിച്ച് കാസ്റ് വേറെ ആണെന്നറിഞ്ഞപ്പോൾ കൈ മലർത്തി.
നടന്നത് വള്ളി പുള്ളി വിടാതെ പിറ്റേന്ന് തന്നെ ഹരി അഞ്ജുവിന്റെ വീട്ടിൽ നേരിട്ട് എത്തി പറഞ്ഞു.
അഞ്ജുവിന്റെ മുഖം വാടുന്നത് സുലോചന കണ്ടു. ഒന്ന് ആലോചിച്ച ശേഷം സുലോചന ദൃഡമായി ഹരിയോട് ചോദിച്ചു : ഹരീ... ഹരിക്ക് എന്റെ അഞ്ജുവിനെ പോരെ?..
ഹരി : മതി അമ്മേ...
സുലോചന : എന്നാൽ ഒന്നും നോക്കണ്ട. ഉടനെ പോയി രജിസ്റ്റർ മാരേജ് ചെയ്യാനുള്ള ഏർപ്പാട് ചെയ്യാൻ നോക്ക് നീ. ഞാൻ തരാം എന്റെ മോളെ നിനക്ക്..
മുഖം മ്ലാനമായി ഇരിക്കുന്ന അഞ്ജുവിനെ നോക്കി പറഞ്ഞു : മോളെ, നിനക്ക് വില കിട്ടില്ല എന്ന് അറിയാവുന്ന വീട്ടിലേക്ക് പോവാതിരിക്കുന്നതാ നല്ലത്. അത് കൂടുതൽ പ്രശ്നങ്ങൾ വിളിച്ചു വരുത്തുകയെ ഉള്ളൂ...
ഹരിയും അഞ്ജുവും മുഖത്തോട് മുഖം നോക്കി...
സുലോചന ഹരിയെ നോക്കി പറഞ്ഞു : രജിസ്റ്റർ കാര്യം ഹരി വീട്ടിൽ പറയണ്ട. കഴിഞ്ഞ ശേഷം, ഹരി നേരെ ഇവളെയും കൊണ്ട് വീട്ടിൽ പോയാൽ മതി. പാതി മനസ്സ് ആണെങ്കിൽ പോകും അവിടെ കേറരുത്. ഇങ്ങോട്ട് വന്നോളണം. ഇവിടെ ഉള്ളത് ഉള്ള പോലെ ജീവിക്കാം നമുക്ക്.
ഗംഭീര്യത്തിൽ ഉള്ള സുലോചനയുടെ വാക്കുകൾ മതിയായിരുന്നു ഹരിക്ക്. രണ്ടാമത് ആലോചിക്കാതെ ഹരി ഇറങ്ങി തിരിച്ചു.
ഒന്നര മാസങ്ങൾക്കു ശേഷം
💬 Comments
View all comments