0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2056

അഞ്ജുവിനെ രജിസ്റ്റർ മാര്യേജ് ചെയ്തു കൊണ്ട് വീട്ടുപടിക്കൽ എത്തിയ ഹരിയെയും അഞ്ജുവിനെയും കണ്ട് ഹരിയുടെ രണ്ടാനമ്മ കലി തുള്ളി...

" കഴിഞ്ഞത് കഴിഞ്ഞു, അവരെ ഉള്ളിൽ കയറ്റാൻ നോക്ക് മാലതി ".. അച്ഛമ്മയുടെ സ്വരം ഉയർന്നു..

എനിക്ക് ജീവൻ ഉണ്ടെങ്കിൽ കയറ്റില്ല എന്നുള്ള അലർച്ച ആണ് പിന്നെ മാലതിയിൽ നിന്നും കേട്ടത്...

ഹരി അഞ്ജുവിനെ നോക്കി..

അഞ്ചു പതിയെ പറഞ്ഞു : നമുക്ക് എന്റെ വീട് മതി ഹരി......

ഹരിയെയും അഞ്ജുവിനെയും വിളക്ക് കാണിച്ചു കൊണ്ട് ഉള്ളിൽ കയറ്റാൻ സുലോചന ഒരു മടിയും കാണിച്ചില്ല പറഞ്ഞ പോലെ തന്നെ....

പിറ്റേന്ന് ആ കൊച്ചു വീട്ടു മുറ്റത്, തന്റെ ഒരുക്കൂട്ടി വച്ച സമ്പാദ്യത്തിൽ നിന്നും പൈസ എടുത്ത്, വീട്ടുമുറ്റത്ത് പന്തലിട്ട്, പിറ്റേന്ന് തന്നെ അറിയാവുന്നവരെയും നാട്ടുകാരെയും വിളിച്ചു സദ്യ കൊടുത്തു മാലതി, കൂടെ തന്റെ മകളുടെ വിവാഹ കാര്യം പരസ്യമാക്കി.

.......................................................................

ഹരി നയാ പൈസ അനാവശ്യമായി ചിലവഴിച്ചില്ല പിന്നെങ്ങോട്ട്. ഒരു ചായ പോലും പുറത്തു നിന്നും കുടിക്കാതെ, എല്ലാ അനാവശ്യ ചിലവുകളും ഒഴിവാക്കി, തന്റെ പുതിയ കുടുംബത്തിലേക്ക് തനിക്ക് പറയുന്നതിന്റെ പരമാവധി സ്വയം അർപ്പിച്ചു. ഒപ്പം എം ബി എ ഓപ്പൺ ആയി ചെയ്യാനും തുടങ്ങി.

തന്റെ പുതിയ കുടുംബം ഒരു പുതിയ അനുഭവം ആയിരുന്നു ഹരിക്ക്. എന്നോ ഒരിക്കൽ നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനത്ത് സുലോചനയെ, തന്റെ സുലു അമ്മയെ കണ്ടു.

ഹരിക്ക് യാതൊരുവിധ കുറവോ, അപകർഷാദബോധമോ വരാതെ സുലോചനയും സൂക്ഷിച്ചു. കൂടാതെ ജോലി കഴിഞ്ഞു വന്നാലും തന്റെ മെനങ്ങാ മടിച്ചി മോളെ പോലെ, വെറുതെ ഇരിക്കാതെ സുലോചനയുടെ കൂടെ കൂടി വീട്ടിലെ ഓരോ കാര്യങ്ങളിലും സഹായിച്ചു ഹരി. എന്തിനേറെ പറയുന്നു, പാചകം ചെയ്യുമ്പോൾ പോലും ഹരി സുലോചനയുടെ സഹായി ആയി അടുക്കളയിൽ കയറി...

പരസ്പരം വാ തോരാതെ സംസാരിച്ചും, കളിച്ചും ചിരിച്ചും, വളരെ സന്തോഷമുള്ള ഒരു കുടുംബം ആയി തീർന്നു ഹരിയും അഞ്ജുവും സുലുവും ചേർന്നുള്ള ആ കൊച്ചു കുടുംബം.

ഇടക്ക് ഒരു റസ്റ്റ്‌ ഒക്കെ എടുക്കാം എന്ന് സുലോചനക്ക് തന്റെ മോളോടും മരുമോനോടും പറയണം എന്ന്

💬 Comments

View all comments