Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
നേരം ഹരിയും ബെന്നിയും സംസാരിച്ചു. വിഷയങ്ങൾ മാറി മാറി വന്നു.
ഹരി ഫോണിൽ തന്റെ വീടിന്റെ ഫോട്ടോസ് ബെന്നിക്ക് കാണിച്ച് കൊടുത്തു.
ബെന്നി : എത്ര പൊട്ടിയട?...
ഹരി : 65 ആയി. ആ ഏരിയയയിലെ ആദ്യത്തെ വീടാണ് എന്ന് പറയാം. പക്ഷെ നല്ല ഏരിയ ആണ്. വീടുകൾ അപ്പുറത്തും ഇപ്പുറത്തും ഒക്കെ ആയി പണി തുടങ്ങി വരുന്നേ ഉള്ളൂ. വർഷങ്ങൾ കൊണ്ട് അതൊരു നല്ല ഹൗസിങ് ഏരിയ ആയി മാറും.
ബെന്നി : നന്നായിട്ടുണ്ട് എന്തായാലും. ഇവിടെ അങ്ങിനെ യാതൊരു പ്ലാനും ഇല്ല. ജീവിച്ചിരിക്കുന്ന വരെ പൊളിച്ചു ജീവിക്കുക..
പിന്നെയും തുടർന്നു വിഷയങ്ങൾ മാറി മറിഞ്ഞുള്ള സംസാരം...
.......................................................................
ബെന്നിയുടെ ഒപ്പം കൂടി 6 മാസം കഴിയുന്നു. ഹരി അവധി പോയി തിരിച്ചെത്തി ഇതിനിടയിൽ. അവധിയിൽ ഹരിയുടെ കുടുംബത്തിന്റെ അംഗ സംഖ്യ ഒന്ന് കൂടെ കൂടി, ഹരിയെയും കൂട്ടി 5 പേരായി.
അഞ്ജുവിന്റെ ചേച്ചി രഞ്ജിതയും നാല് വയസുള്ള മോൾ സുരഭിയും ആയിരുന്നു പുതിയ മെംബേർസ്.
ലീവിൽ വീട്ടിൽ എത്തിയ ഹരി, ദിവസങ്ങൾ കടന്ന് പോയും സുലോചനയുടെ തെളിച്ചം ഇല്ലാത്ത മുഖം കണ്ട് കാര്യം ചോദിച്ചു.
കരഞ്ഞു കൊണ്ടാണ്, കാര്യം മുഴുവൻ സുലോചന ഹരിയോട് പറഞ്ഞു.
സുനിലിന്റെ കൂടെ പോയി, കുറച്ച് ദിവസങ്ങൾക്ക് ശേഷം ആണ്, രഞ്ജിത തന്റെ അമ്മ സുലോചന പറഞ്ഞ " കച്ചറ " യുടെ അർത്ഥം, അനുഭവിച്ചറിയാൻ തുടങ്ങുന്നത്. ഓട്ടോ ഓടിച്ചു കിട്ടുന്നത് മുഴുവൻ കുടിച്ചു കൂത്താടി നടക്കാൻ പോലും തികഞ്ഞിരുന്നില്ല സുനിക്ക്.
എല്ലാം ക്ഷമിച്ചു സഹിച്ചു നിന്നിരുന്ന രഞ്ജിതയുടെ ജോലി
💬 Comments
View all comments