Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
വരെ, കടയിൽ പൈസക്ക് കയറി വന്ന് പ്രശ്നം ഉണ്ടാക്കി സുനി കളിയിച്ചു. അതിന് പുറമെ ആയിരുന്നു കയ്യേറ്റം.....
തന്റെ വീട്ടിലേക്ക് തിരിച്ചു പോവാൻ പറ്റില്ലെങ്കിലും, ഗതി കേട്ട്, തന്റെ മകളെയും കൂട്ടി വീട് വീട്ടിറങ്ങി എങ്കിലും താൻ താമസിക്കുന്ന വാടക വീടുകളിൽ വന്ന് അവിടെയും പ്രശ്നം ഉണ്ടാക്കി സുനി.
അവിടെയും ഇവടെയും ആയി പല പല വീടുകൾ, എല്ലായിടവും അന്വേഷിച്ചു വന്നെത്തി സുനി. ഗത്യന്തരം ഇല്ലാതെ പോലീസിന്റെ അടുക്കൽ എത്തി രഞ്ജിത. അവരുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോൾ ആണ്, സുനി അവസാനം അടങ്ങിയത്.
അവസാനം, കുറേ വൈകി എങ്കിലും, പരിചയക്കാരി വഴി എല്ലാം അറിഞ്ഞ സുലോചന ചങ്കു പൊട്ടി ആണ് തന്റെ മോൾ രഞ്ജിത ഉള്ള സ്ഥലത്തേക്ക് എത്തുന്നത്.
താൻ കഷ്ടപ്പെട്ട് ഒരു കുറവും വരുത്താതെ, വളർത്തിയ, സുന്ദരി ആയിരുന്ന, ഒരു കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന, ക്ഷീണിച്ച എല്ലും തോലും ആയ, തന്റെ മകളെ ദൂരെ നിന്ന് കണ്ട് ഒന്നും പറയാൻ ആവാതെ നെഞ്ച് പൊട്ടി സുലോചനയുടെ.
കൊച്ചു വാടക വീട്ടിൽ, രഞ്ജിത എത്തുമ്പോൾ തന്നെ കാത്ത് തന്റെ അമ്മ ഇരിക്കുന്നത് കണ്ടു.
ഓടി, തന്റെ അമ്മയെ കെട്ടിപിടിച്, അമ്മയുടെ വാക്കുകൾ കേൾക്കാത്തതിന്റെ കുറ്റബോധം കാലങ്ങൾ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന രഞ്ജിത, ഉറക്കെ പൊട്ടി കരഞ്ഞു. സുലോചനയും സഹിക്കാൻ ആവാതെ തന്റെ മകളെ പുണർന്നു കരഞ്ഞു.
കഥകൾ എല്ലാം തന്റെ മകളുടെ വായിൽ നിന്നും കേട്ട സുലോചന ചോദിച്ചു : തിരിച്ചു വരായിരുന്നില്ലേ മോളെ... ഞാൻ വരണ്ട എന്ന് പറഞ്ഞെങ്കിലും,
💬 Comments
View all comments