0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 2012

ഏട്ടാ, എനിക്ക് ഡെയ്ലി പുറത്തു നിന്ന് കഴിക്കുന്നത് ഇഷ്ടം അല്ല,, അതും മൂന്ന് നേരം. പിന്നെ ഒരുപാട് പൈസ ചിലവാകുന്നുണ്ട് എന്റെ. ഇനി കുക്കിംഗ്‌ ആണെങ്കിൽ, ഒരാൾക്ക് മാത്രം ആയി, അതും നഷ്ടം ആണ്.

ബെന്നി ഹരിയെ തന്നെ നോക്കി ഇരുന്നു...

ഹരി : ഞാൻ പറഞ്ഞു വന്നത്, കുക്കിംഗ്‌ ഞാൻ ചെയ്യാം. ബ്രേക്ഫാസ്റ്റും ഡിന്നറും. അത് ഞാൻ ഏറ്റു. ചേട്ടനും കൂടെ ഷെയർ ചെയ്യാൻ റെഡി ആണെങ്കിൽ.

ബെന്നി വാ തുറന്നു : എനിക്ക് രാത്രി നോൺ ഇല്ലാതെ പറ്റില്ല..

ഹരി ഒന്ന് ആലോചിച്ച ശേഷം : അതൊക്കെ ഉണ്ടാക്കാൻ അറിയാം.. പക്ഷെ..... എന്നും?..

ബെന്നി : പൈസ ആണെങ്കിൽ, നീ അതിനെ കുറിച്ച് ചിന്തിക്കേണ്ട.. നിനക്ക് പറ്റുന്നത് നീ ഇട്ടാൽ മതി. ഫുഡ്‌ നന്നാവണം. ആ ഒരു കണ്ടീഷനെ ഉള്ളൂ എനിക്ക്..

ഹരി : ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല എന്റെ കുക്കിംഗ്‌. പക്ഷെ ഹോട്ടൽ ഫുഡ്‌ പോലെ ഒക്കെ ആവുമോ ചോദിച്ചാൽ...

ബെന്നിയുടെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി കണ്ടു ഹരി. ബെന്നി : എന്റെ ശരീരം കണ്ടില്ലേ നീ.. ഞാൻ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്ന ഒരാൾ ആണ്..

ഹരി ഉടനെ : കുടിക്കാനും....

ബെന്നിയും ഹരിയും പരസ്പരം നോക്കി ചിരിച്ചു.

ഹരി ബെന്നിയോട്: നാളെ അവധി അല്ലെ, കുറച്ചു ഷോപ്പിംഗ് ചെയ്യാം. നാളെ തന്നെ തുടങ്ങിയാലോ?.

ബെന്നി : നീ വിളിച്ചു എഴുന്നേൽപ്പിച്ചാൽ ഓകെ..

ഹരി ചിരിച്ചു കൊണ്ട് : അത് ഞാൻ ഏറ്റു.

ഹരിയുടെയും ബെന്നിയുടെയും സൗഹൃദം അവിടെ നിന്ന് തുടങ്ങുകയായിരുന്നു.

പിറ്റേന്ന് വളരെ കഷ്ടപ്പെട്ടിട്ടാണ് എങ്കിലും, ഹരി ബെന്നിയെ കിടക്കയിൽ നിന്നും എഴുന്നേൽപ്പിച്ചു.

ബെന്നിയുടെ കാറിൽ ആവശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങി ഉച്ചക്ക് ഭക്ഷണം വരെ കഴിച്ചാണ് അവർ തിരികെ വന്നത്. ഒരു സ്ഥലത്ത് പോലും ബെന്നി, ഹരിയെ പൈസ കൊടുക്കാൻ സമ്മതിച്ചില്ല.

റൂമിൽ എത്തിയ വഴി ഹരി ബെന്നിയോട് അക്കൗണ്ട് ഡീറ്റെയിൽസ് ചോദിച്ചെങ്കിലും, ബെന്നിയുടെ മറുപടി പറഞ്ഞു : നീ ഒന്നിച്ചു തരേണ്ട. സാധങ്ങൾ ഇനിം വാങ്ങണ്ടേ.

💬 Comments

View all comments