0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 742

പറന്നത് കേട്ടു.. നവനങ്ങാതെ നിന്നു.. എനിക്കു അത്ര ദേഷ്യം ഉണ്ടായിരുന്നു.. അച്ചു വല്ലാതെ എന്നെ നോക്കി എന്റെ കയ്യിൽ ചുറ്റി പിടിച്ചു നിന്നു..

"ഇവൾ എന്റെ എല്ലാം ആണു... ഞാൻ ഇവിടെ ഇല്ലന്ന് കരുതി ഇവൾക്ക് എന്തേലും ബുദ്ധിമുട്ട് ഉണ്ടായാൽ പിന്നെ വരുൺ ആരാണെന്നു താൻ അറിയും... "

ഞാൻ അവിടെ നിന്നു അത്രയും പറഞ്ഞു. അവളെയും കൊണ്ട് പുറത്തു പോയി.. ഞാൻ പോകുന്നവഴി ആര്യയെ നോക്കി.. അവളുടെ മുഖം ഇപ്പോൾ ദേഷ്യം അല്ല. എന്നാൽ എന്തോ നിർവചിക്കാൻ പറ്റാത്ത ഭാവം..

ഞാൻ അച്ചുവിനെയും കൊണ്ട് നേരെ ക്ലാസയിൽ പോയി.. എന്റെ ബാഗും എടുത്ത്.. ക്യാന്റീനിൽ ഇരുന്ന അച്ചുവിന്റെ ബാഗും എടുത്തു ഞാൻ അവളെയും കൊണ്ട് കാറിൽ കയറി കോളേജിൽ നിന്നു പോയി... . . . . . .

പോകുന്ന വഴി മുഴുവൻ അവൾ നിശബ്ദം ആയിരുന്നു.. അവളുടെ മുഖത്തു വിഷമം ഉണ്ടായിരുന്നു.. എന്നാൽ കരയുന്നില്ല.. ഞാൻ അവളുടെ തലയിൽ തലോടി അവൾ എന്നെ നോക്കി എന്റെ തോളിൽ ചാരി ഇരുന്നു...

"വേദന ഉണ്ടോ അച്ചു... നമുക്ക് ഹോസ്പിറ്റലിൽ പോണോ?"

ഞാൻ നിശബ്ദത ഒഴിവാക്കാൻ ആയി ചോദിച്ചു.. അവൾ എന്നെ നോക്കി..

"ഉണ്ട്.. ചേട്ടായി.. എന്നാൽ ശരീരത്തിൽ അല്ല.. മനസ്സിൽ ആണു.."

അവൾ എന്നെ നോക്കി പറഞ്ഞു.. എന്നാൽ എനിക്കു അത് മനസ്സിലായില്ല.. ഞാൻ അവളെ നോക്കി..... അത് മനസ്സിലാക്കിയ അവൾ എന്നെ നോക്കി..

"അവൻ എന്നെയും എന്റെ ചേട്ടനെയും കൂട്ടി ആണു അനാവശ്യം പറഞ്ഞത്... അതാണ് എനിക്കു സങ്കടം ആയത് "

അവൾ പറഞ്ഞു പിന്നെയും കരയാൻ തുടങ്ങി.. എനിക്കും അത് കേട്ടപ്പോൾ വിഷമം ആയി... കൊച്ചുകിട്ടുകളെ പോലെ ആണു അച്ചു.. അവളുടെ പിഞ്ചു മനസ്സിൽ അവൻ വല്ലാതെ മുറിവേൽപ്പിച്ചു.... എനിക്കു അവനോട് പിന്നെയും ദേഷ്യം വന്നു... ഞാൻ അവളെ സമാധാനിപ്പിച്ചു.. അവൾക്കു നല്ല വിഷമം ഉണ്ടായിരുന്നു..

ഞാൻ നേരെ അവളെ വീട്ടിൽ ആക്കി.. അവളുടെ അച്ഛനെയും അമ്മയെയും കാര്യം പറഞ്ഞു മനസ്സിലാക്കി.. അവർ ഒന്നും പറഞ്ഞില്ല.. അവൾ ഞാൻ ഇനി കോളേജിൽ പോകാത്തൊണ്ടു അവളും പോകുന്നില്ല എന്ന് പറഞ്ഞു.. എന്നാൽ ഞാൻ അവളെ എല്ലാം പറഞ്ഞു മനസ്സിലാക്കി... കുറെ കഴിഞ്ഞാണ് ഞാൻ അവിടെ നിന്നു ഇറങ്ങിയതു.. വരുന്ന വഴിയിൽ അനൂപ് വിളിച്ചു അവനോടു കാര്യം എല്ലാം പറഞ്ഞു...

ഞാൻ വീട്ടിലും എല്ലാ കാര്യവും പറഞ്ഞു.. അവർ

💬 Comments

View all comments