0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 743

ഒന്നും പറഞ്ഞില്ല.. അച്ചുവിന്റെ കാര്യം ആയതു കൊണ്ട് ആരും ഒന്നും മിണ്ടിയില്ല.... മണിക്കുട്ടിയോടും എല്ലാം പറഞ്ഞു.. ആര്യയുടെ കാര്യം ഉൾപ്പെടെ.. അവൾക്കു പ്രേതെകിച്ചു ഒന്നും ഇല്ല...... എന്നാൽ എനിക്കു ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു.. ജീവിതത്തിൽ ആദ്യമായി ആണു ഒരു പെണ്ണിനോട് ഇഷ്ടം തോന്നുന്നത്.. അത് പറയാനും കഴിഞ്ഞില്ല.. ഞാൻ എന്റെ കയ്യിൽ അവൾക്കായി വാങ്ങിയ റിങ് ഇൽ നോക്കി.... ഇന്ന് ഇങ്ങനെ ഒന്നും ഉണ്ടായില്ല എങ്കിൽ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ളത് ദിവസ്സം ആയേനെ... ഞാൻ ആ മോതിരം അടങ്ങിയ ബോക്സ്‌ അലമാരയിൽ സൂക്ഷിച്ചു വച്ചു........

ഇടയ്ക്കു കോളേജിലെ കൂടെ ഉള്ളവർ ഒക്കെ വിളിക്കുമായിരുന്നു... അച്ചു എപ്പോഴും വിളിക്കും.. ഞാൻ ഇടയ്ക്കു അവളെ കാണാൻ വീട്ടിൽ ഒക്കെ പോകും.. അവൾ പിന്നെയും കോളേജിൽ പോയി തുടങ്ങി... അവൾക്കു ഞാൻ പഠിത്തം നിർത്തിയതിൽ നല്ല വിഷമം ഉണ്ടായിരുന്നു.. ..

ഇടയ്ക്കു ഞാൻ ആര്യയെ ഓർക്കുമായിരുന്നു..... ഒന്നു ആലോചിച്ചു നോക്കുമ്പോൾ അവൾ ചെയ്തതിൽ ഞാൻ ഒരു തെറ്റും കാണുന്നില്ല.. അവള്ക്കു അനിയനെ അത്ര ഇഷ്ടം ആയിരുന്നിരിക്കണം.. ഞാൻ അവനെ അടിച്ചു കഴിഞ്ഞു അവന്റ അവസ്ഥ മോശം ആയിരുന്നു.. അവനു ബോധം ഒക്കെ പോയിരുന്നു.. അവൾ അവനെ അടിച്ച വിഷമത്തിൽ ആയിരിക്കണം എന്നോട് ചൂടായത്....

എന്നാൽ ഇതെല്ലാം ആലോചിച്ചു വരുമ്പോൾ എന്നിലെ ഈഗോ അതിനെ എല്ലാം മുടക്കും.. അവളോട് ഉള്ള ഈഗോ എനിക്കു കൂടി കൂടി വന്നു..... അവൾ കാര്യം അറിയാതെ എന്നോട് ചൂടായത് ഓർക്കുമ്പോൾ പിന്നെയും ദേഷ്യം വരും... അങ്ങനെ അങ്ങനെ പോയി കൊണ്ടിരുന്നു..

1 മാസ്സം കഴിഞ്ഞാപ്പോൾ ഞാൻ ഞാൻ പഴയത് പോലെ ആയി... ഞാൻ പിന്നെയും വീട്ടിലും പുറത്തും ഒക്കെ ആയി സമയം കളഞ്ഞു.. ഒഴുവ് ദിവസ്സങ്ങളിൽ മണിക്കുട്ടിയുടെ കൂടെ കൂടി..... അവൾ എന്നെയും കൊണ്ട് കറങ്ങി നടന്നു... അങ്ങനെ ദിവസ്സങ്ങൾ പോയി..

വീട്ടിൽ ഇരുന്നു വെട്ടുപിടിക്കും എന്ന് തോന്നിയപ്പോൾ ഞങ്ങളുടെ കമ്പനിയിൽ തന്നെ പോയി.. അവിടെ ഇപ്പോൾ അക്കൗണ്ട്‌ സെക്ഷൻ നോക്കി.. ഇരിക്കുന്നു... അങ്ങനെ പഴയതു പോലെ ജീവിതം പോയി...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

ഞാൻ എന്റെ ബെഡിൽ കിടക്കുക ആയിരുന്നു പഴയ കാര്യങ്ങൾ ആലോചിച്ചു.. നോക്കുമ്പോൾ എന്റെ അടുത്ത് തന്നെ എന്നെ കെട്ടിപിടിച്ചു എന്റെ മണിക്കുട്ടിയും ഉണ്ട്.. അവളുടെ പൂച്ചാക്കുട്ടിയെ പോലെ ഉള്ള മുഖം കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആശ്വസം ആണു തോന്നുന്നത്.. ഞാനും അവളെ കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു

💬 Comments

View all comments