0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 2.2K

അത് കൊടുത്താലും എനിക്കു ഒന്നും സംഭവിക്കില്ല... കേസ് കൊടുത്താൽ ഇവളുടെ അനിയൻ എന്ന് പറയുന്ന ആ നാറി തന്നെ അകത്താകും.. അല്ലേൽ ഞാൻ അകത്താക്കും... "

ഞാൻ പറയുന്ന കേട്ടു രണ്ടുപേരും ഒന്നു ഞെട്ടി.. അവർ എന്നെ തന്നെ നോക്കി.. ഞാൻ അപ്പോൾ നേരെ നടന്നു പുറത്തു നിന്ന അച്ചുവിനെ വിളിച്ചു അകത്തു കയറ്റി... അപ്പോഴാണ് ആര്യ അവളെ കാണുന്നത്.. അവളുടെ മുഖം കണ്ടു ആര്യയുടെ മുഖത്തു സംശയങ്ങൾ മിന്നി മറഞ്ഞു..... പ്രിൻസിപ്പളും ഇപ്പോഴാണ് എല്ലാം കാണുന്നത്..

"താൻ ഇവളുടെ മുഖത്തു നോക്ക്... ഇവൾക്ക് വേണ്ടി ആണു ഞാൻ അവനെ അടിച്ചത്.. ഇനിയും ആരെ വേണോ ഞാൻ അടിക്കും.. ഇവൾ ഒരു കംപ്ലയിന്റ് കൊടുത്താൽ തീരും എല്ലാം.. കേട്ടൊടോ "

ഞാൻ അയാളെ നോക്കി ദേഷ്യപ്പെട്ടു... അയാൾ ഒന്നും മിണ്ടാൻ കഴിയാതെ ഇരുന്നു.. ആര്യയുടെ മുഖത്തു നോക്കിയപ്പോൾ അവളുടെ മുഖം സംശയങ്ങൾ കൊണ്ട് നിറഞ്ഞു... ഞാൻ അച്ചുവിനെ കൂട്ടി അവിടന്ന് ഇറങ്ങാൻ ഒരുങ്ങി.. നടന്നു വാതിലിൽ എത്തിയ ഞാൻ പിന്നെയും തിരിച്ചു വന്നു....

ഞാൻ പ്രിൻസിപ്പലിനെ നോക്കി പോക്കറ്റിൽ കിടന്ന ഐഡി കാർഡ് എടുത്തു അങ്ങരുടെ മുഖത്തു എറിഞ്ഞു.. അയാൾ അത്ഭുതത്തോടെ എന്നെ നോക്കി.. എന്താണ് എന്ന് അയാൾക്കു മനസ്സിലായില്ല. അച്ചുവും ആര്യയും അത് പോലെ എന്നെ നോക്കി...

"താൻ എന്നെ പുറത്താക്കണ്ട... ഞാൻ തന്നെ ഈ വൃത്തികെട്ട കോളേജിൽ നിന്നു.. പൊക്കോളാം... തന്നെ പോലെ ഉള്ള രണ്ടുംകെട്ടവർ ഉള്ള ഇവിടെ പഠിക്കുന്നതിനും നല്ലത്.. പഠിക്കാതെ ഇരിക്കുന്നതാ.. "

എല്ലാവരും എന്നെ വല്ലാതെ നോക്കി.. പ്രിൻസിപ്പൽ ഞാൻ

💬 Comments

View all comments