0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 745

പറഞ്ഞത്.. അവളും അവളുടെ അനിയന് വേണ്ടി ആകും സമ്മതിച്ചത്..... എനിക്കു അവളോട്‌ നന്ദി ഉണ്ടായിരുന്നു.. അവൾ സമ്മതിച്ചില്ല എങ്കിൽ ഇനി ഇങ്ങനെ ഒരു കല്യാണം മണിക്കുട്ടിക്ക് കിട്ടുമോ എന്ന് അറിയില്ല.. ഞാൻ മണിക്കുട്ടിക്ക് വേണ്ടി ആര്യയുടെ ജീവിതം നശിപ്പിക്കുക ആണോ എന്ന് എനിക്കു തോന്നൽ ഉണ്ടായിരുന്നു... എല്ലാം വിധി ആണെന്ന് ഞാൻ കരുതി....

കാര്യങ്ങൾ എല്ലാം പെട്ടന്ന് തന്നെ പോയി.. വർക്ക്‌ എല്ലാം വെഡിങ് പ്ലാനർ സ്സിനെ ഏൽപ്പിച്ചത് കൊണ്ട് ഞങ്ങൾക്ക് വലിയ പണി ഒന്നും ഉണ്ടായില്ല.. ഞങ്ങളെ അറിയാവുന്നവരെയും ഞങ്ങൾ അറിയുന്നവരെയും എല്ലാം ഞങ്ങൾ കല്യാണം വിളിച്ചു..... ഒരു ഉത്സവം പോലെ നടത്താൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ.. നാട് മൊത്തം വിളിച്ചു..

ഈ ആഡംബരത്തിൽ എനിക്ക് താൽപ്പര്യം ഇല്ലായിരുന്നു എങ്കിലും വീട്ടുകാർ അത് സമ്മതിച്ചില്ല.. അവർ എല്ലാം വലിയ രീതിയിൽ തന്നെ നടത്താൻ ആയിരുന്നു പ്ലാൻ.. കല്യാണത്തിന്റെ അന്ന് 10 ഓർഫനെജിൽ മുഴുവൻ ദിവസ്സത്തെ ആഹാരവും എന്റെ വീട്ടുകാർ ഏർപ്പെടുത്തി

അങ്ങനെ ദിവസ്സങ്ങൾ പിന്നയും പോയി കൊണ്ടിരുന്നു.. അച്ചു ഇടയ്ക്കു വീട്ടിൽ വന്നപ്പോൾ കാര്യം എല്ലാം അറിഞ്ഞു... ഞാൻ അച്ചുവിനോട് മണിക്കുട്ടിയോട് ഒന്നും പറയണ്ട എന്ന് പറഞ്ഞു.. അവൾ അത് സമ്മതിച്ചു.. അച്ചു ഇപ്പോൾ പഠിത്തം എല്ലാം കഴിഞ്ഞു ഞങ്ങളുടെ കമ്പനിയിൽ തന്നെ അക്കൗണ്ട്‌ മാനേജർ ആയി ജോലി ചെയ്യുന്നു.. അവളുടെ ജീവിതവും മെച്ചപ്പെട്ടു..... ഞാൻ അവൾക്കു കൊടുത്ത വാക്ക് അങ്ങനെ പാലിച്ചു..

എന്നാൽ അവൾ ഇപ്പോഴും എന്റെ പഴയ അച്ചു തന്നെ ആണു... അവളോട് കല്യാണം കഴിക്കാൻ പറഞ്ഞു എങ്കിലും അവൾക്കു ഇപ്പോൾ വേണ്ട എന്നാണ് പറയുന്നതു.. ഞങ്ങളും അവളുടെ ഇഷ്ടത്തിന് വിട്ടു..

ഗോൾഡ് എടുക്കാനും ഡ്രെസ് എടുക്കാനും എല്ലാം ഞങ്ങളുടെ രണ്ടു വീട്ടുകാരും ഒരുമിച്ചാണ് പോയത്.. അപ്പോഴും ഞാൻ ആര്യയോട് ഒന്നും തന്നെ സംസാരിച്ചില്ല.. മറ്റുള്ളവരെ കാണിക്കാൻ എന്നോണം ഇടയ്ക്കു പരസ്പരം നോക്കി ചിരിക്കും.. ചിരിക്കുമ്പോഴും എന്റെ ഉള്ളിൽ ഒരു സ്ഫോടനം ആയിരുന്നു.. മനസ്സിൽ ഉത്തരം ഇല്ലാത്ത കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു...

അവളുടെ വീട്ടുകാർക്കും എന്നോട് വലിയ സ്നേഹം ആയിരുന്നു.. അവർ എന്നെ എന്റെ വീട്ടുകാർ സ്നേഹിക്കുന്നപോലെ നോക്കി.. അവളുടെ അച്ഛൻ ഒരു പാവം ആയിരുന്നു.. അദ്ദേഹം ഒരു ഫ്രണ്ട്‌ലി ടൈപ് ആയിരുന്നു.. അദ്ദേഹം എന്നോട് തോളിൽ കയ്യിട്ടൊക്കെ സംസാരിക്കും ആയിരുന്നു.. എനിക്കു അച്ഛനെ വല്ലാതെ ഇഷ്ടം ആയി......

അവർ എനിക്കു ഏതു കാർ വേണം എന്ന്

💬 Comments

View all comments