Chapter Title : മാറ്റകല്യാണം 3 [MR WITCHER]
ആയിരിക്കണം അതാകും ആ കാർ തന്നെ വാങ്ങിയത്...
പോകാൻ നേരം മണിക്കുട്ടി എന്നെ കെട്ടിപിടിച്ചു എന്നാൽ കരഞ്ഞില്ല... കുറച്ചു കഴിഞ്ഞാൽ വീണ്ടും കാണണം അല്ലോ.. അപ്പോൾ കരഞ്ഞില്ല.. എന്നാൽ റിസപ്ഷൻ കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ഒരു കരച്ചിൽ ഞാൻ പ്രതീക്ഷിക്കുന്നു... ഒന്നല്ല രണ്ടു കരച്ചിൽ... ? റീസെപ്ഷനും ഞങ്ങൾ ഒരുമിച്ചു നടത്താൻ തന്നെ ആയിരുന്നു തീരുമാനം... അവർക്കു എല്ലാവർക്കും അത് സമ്മതം ആയിരുന്നു... . . . അങ്ങനെ അവിടത്തെ എല്ലാ പരിപാടികളും കഴിഞ്ഞു വീടുകളിൽ പോകാൻ ആയി തിരിച്ചു... മണിക്കുട്ടിയും ആകാശും ഞാൻ കൊടുത്ത ബെൻസിൽ തന്നെ ആണ് തിരിച്ചു പോയത്..... ഞങ്ങൾ മിനിയിലും.....
അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു... അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി ഞങ്ങളെ കാത്ത് നിന്നു.....
അമ്മമാർ അവളെ ആരതി ഉഴിഞ്ഞു... അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു.. അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു... ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ ആയിരിക്കും എന്ന്... എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്.....
അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി... എന്നാൽ മനസ്സ് ശാന്തമല്ല.... ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു....
വരുന്നിടത്തു വച്ചു കാണാം ഞാൻ മനസ്സിൽ പറഞ്ഞു...
⚡️ ⚡️ ⚡️ ⚡️ ⚡️ ⚡️ ⚡️
⚡️
⚡️?തുടരും ⚡️?
.... ⚡️⚡️⚡️⚡️.. ⚡️⚡️⚡️⚡️
നിങ്ങൾ നൽകിയ സപ്പോർട്ടിനു വലിയ സന്തോഷം.. അടുത്ത പാർട്ട് ഈ കഥ തീരും.. നിങ്ങളെ നിരാശപ്പെടുത്താതിരിക്കാൻ പരമാവധി ശ്രമിക്കാം.. എന്നാൽ ആരും അമിതമായി പ്രതീക്ഷിക്കരുത്....
എന്നും സ്നേഹം മാത്രം
?MR WITCHER ?
💬 Comments
View all comments