Chapter Title : മാറ്റകല്യാണം 3 [MR WITCHER]
ചടങ്ങുകളും പെട്ടന്ന് തീർന്നു.. ബന്ധുക്കൾ ഓരോരുത്തരായി വന്നു ഫോട്ടോ ഒക്കെ എടുത്തു കൊണ്ടിരുന്നു.. പിന്നെ ഫോട്ടോഗ്രാഫർ സിന്റെ പതിവുപോലെ ഉള്ള വെറുപ്പിക്കൽ തുടർന്നു കൊണ്ടിരുന്നു.. ഞാൻ ഇതെല്ലാം സഹിച്ചു നിന്നു.. എന്നാൽ മറ്റുള്ളവരെ കാണിക്കാൻ ഞാൻ എല്ലാത്തിനും സഹകരിച്ചു.. എല്ലാവർക്കും വലിയ സന്തോഷം ആയിരുന്നു.. ജാതക ദോഷം കാരണം മുടങ്ങി കൊണ്ടിരുന്ന മണിക്കുട്ടിയുടെ കല്യാണവും ഒപ്പം എന്റെ കല്യാണവും എല്ലാം ഒരുമിച്ചു നടന്ന സന്തോഷം അവർ എല്ലാം പ്രകടിപ്പിച്ചു..
അച്ചു എന്നെയും മണിക്കുട്ടിയെയും ചുറ്റി പറ്റി തന്നെ അങ്ങനെ നടന്നു.. ഞാൻ വാങ്ങി കൊടുത്ത നീല സാരിയിൽ അവൾ സുന്ദരി ആയിരുന്നു... അവൾക്കും വലിയ സന്തോഷം ആയിരുന്നു.. എന്നാൽ എന്റയും ആര്യയുടെയും കാര്യത്തിൽ അവൾക്കു ആശങ്ക ഉണ്ടായിരുന്നു.. അവൾ എന്നോട് എല്ലാം മറന്നു എല്ലാത്തിനോടും പൊരുത്ത പെടാനും ആര്യയോട് സംസാരിച്ചു എല്ലാം ശെരിയാക്കാനും പറഞ്ഞു..
എന്നാൽ എന്നിൽ ഇപ്പോഴും കൂടെ ഉള്ളത് ഈഗോ എന്നെ വിട്ടു പോയിരുന്നില്ല... അത് അത് ഞാൻ വരുന്നപോലെ ചെയ്യാം എന്ന് കരുതി..
അങ്ങനെ കുറേനേരത്തെ ഫോട്ടോ സേഷൻ കഴിഞ്ഞു എല്ലാരും ഫുഡ് കഴിക്കാൻ പോയി.. നല്ലത് കിടിലൻ സദ്യ തന്നെ ആയിരുന്നു രണ്ടു വീട്ടുകാരും ചേർന്ന് ഒരുക്കിയത്.. 5 കൂട്ടം പായസം ഒക്കെ ഉള്ളത് ഒരു കിടു സദ്യ.. എന്നാൽ എനിക്കു അത് അതികം ആസ്വദിക്കാൻ പറ്റിയില്ല.. ടെൻഷൻ കാരണം അധികം കഴിക്കാതെ ഞാൻ മതിയാക്കി.. ആര്യയും അങ്ങനെ തന്നെ ആയിരുന്നു....
പിന്നെയും കുറെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.. 2 മണി ഒക്കെ ആയപ്പോൾ പോകാൻ ഇറങ്ങി.. ബന്ധുക്കൾ എല്ലാരും അപ്പോഴും ഹാളിൽ തന്നെ ഉണ്ടായിരുന്നു... ഇനി രണ്ടു വീട്ടിലോട്ടു മടങ്ങി പിന്നെയും ഒരുങ്ങി തിരിച്ചു വരും വൈകുന്നേരം റിസപ്ഷൻ ഉണ്ട്.. ഞങ്ങൾ മണിക്കുട്ടിക്കായി ഒരു ബെൻസ് കാർ ആണ് വാങ്ങി കൊടുത്തത്.. അത് എന്റെ സേവിങ്സ്സിൽ നിന്നും ആണ്.. അത് എന്റെ ഒരു ആഗ്രഹം ആയിരുന്നു.... അവൾക്കു അത് സന്തോഷം ആയി...
ആര്യക്കായി അവളുടെ അച്ഛൻ ഒരു മിനികൂപ്പർ ആണ് നൽകിയത്.. എനിക്കും അത് ഇഷ്ടം ആയി..... അവൾക്കും അത് ഇഷ്ടം
💬 Comments
View all comments