0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 738

ഇരുത്തി സമാധാനിപ്പിച്ചു.... ഞാനും കൂടെ ഇരുന്നു..

ഗോപിക വന്നപ്പോൾ ഞാൻ പുറത്തു പോയി വരാന്തയിൽ നിന്നു.. എന്റെ കൂടെ ക്ലാസിൽ ഉള്ള അക്ഷയ വന്നു നിന്നു അവൾ ഒന്നും സംസാരിച്ചില്ല. അവൾ എന്റെ ഒപ്പം പുറത്തു നിന്നു.. എന്റെ മനസ്സ് വല്ലാത്ത അവസ്ഥ ആയിരുന്നു.. അവനോടുള്ള ദേഷ്യം എനിക്കു അടങ്ങിയിരുന്നില്ല..... ഞാൻ പുറത്തോട്ട് നോക്കി അവിടെ നിന്നു.. അച്ചുവിനെ കുറച്ചു നേരം ഒറ്റയ്ക്ക് വിട്ടു ഗോയിപികയും അങ്ങോട്ട്‌ വന്നു..... ഞാൻ അവരോടു ഒന്നും സംസാരിക്കാതെ അങ്ങോട്ട്‌ നോക്കി നിന്നു

. . . .. . . .

നോക്കുമ്പോൾ ആര്യ വേഗത്തിൽ എന്റെ അടുത്തോട്ടു നടന്നു വരുന്നു.. അവൾ എന്നോട് ഉച്ചക്ക് ലൈബ്രറി യിൽ പോയി കാണാൻ പറഞ്ഞതാണ്.. എന്നാൽ ഇവിടെ സംഭവിച്ചത് എല്ലാം വല്ലാത്ത കാര്യം ആയിരുന്നു.. അത് കൊണ്ട് ഞാൻ അത് മറന്നു.. ഇപ്പോൾ ആര്യയോട് സംസാരിക്കാൻ പറ്റിയ മൂടിൽ ആളായിരുന്നു ഞാൻ.. അവൾ ഇങ്ങോട്ട് വരുന്ന കണ്ടു എനിക്കു അപ്പോൾ ഒന്നും തോന്നിയില്ല..

എന്നാൽ അവൾ വളരെ വേഗത്തിൽ ആണു നടന്നു വന്നിരുന്നത്.. ഞാൻ അവളെ നോക്കി രാവിലെ കണ്ട ആര്യ ആളായിരുന്നു അവൾ.. എപ്പോഴും മുഖത്ത് കാണുന്ന സന്തോഷം അവിടെ ഇല്ല.. മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.... എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല.. ചിലപ്പോൾ അടി ഉണ്ടാക്കിയത് അറിഞ്ഞു കാണും ഞാൻ മനസ്സിൽ ഓർത്തു നിന്നു....

അവൾ വേഗം എന്റെ അടുത്ത് വന്നു എന്റെ കോളറിൽ കയറി പിടിച്ചു.. അവൾ അങ്ങനെ ചെയ്തപ്പോൾ എല്ലാരും ഞെട്ടി... ഞാനും അവൾ എന്താ ചെയ്യുന്ന എന്ന് ആലോചിച്ചു ഞെട്ടി..അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് കലങ്ങിയിരുന്നു.. അവൾ കരയുന്നുണ്ട്... എന്നാൽ എനിക്കു കാര്യം മനസ്സിലായില്ല.. . . . .

"ഡാ നീ എന്റെ അനിയനെ തല്ലും അല്ലേടാ... പറയെടാ. നിന്നെ കൊല്ലും ഞാൻ "

ഞാൻ ഒന്നു ഞെട്ടി.. ഇവളുടെ അനിയനോ... അരവിന്ദ്. അവൻ എന്റെ കോളറിൽ പിടിച്ചു ശക്തമായി വലിച്ചു കൊണ്ടിരുന്നു.... അവൾ ദേഷ്യം കൊണ്ട് വിറച്ചു... എന്നെ വല്ലാതെ നോക്കി നിന്നു കാത്തികൊണ്ടിരുന്നു...

"ആര്യ... താൻ കാര്യം അറിയാതെ ആണു.. ഞാൻ എല്ലാം പറയാം "

ഞാൻ അവളെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.. എന്നാൽ അവൾ വല്ലാത്ത പ്രാന്തമായ അവസ്ഥയിൽ ആയിരുന്നു....

"ആര്യയോ ആരുടെ ആര്യ... നീ ഒന്നും പറയേണ്ടെടാ നായെ.... നീ എന്റെ അനിയനെ അടിച്ചു

💬 Comments

View all comments