0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2674

ഒന്നു രണ്ടു ദിവസ്സം മണിക്കുട്ടി എന്നോട് ആക്കരണം കൊണ്ട് പിണങ്ങി നടന്നു എങ്കിലും ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി പഴയതു പോലെ ആക്കി...

ആര്യക്ക് ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും നല്ല വിഷമം ഉണ്ടായിരുന്നു.... രാത്രിയിൽ അവൾ കണ്ണീർമഴയായി അതെല്ലാം പ്രകടിപ്പിച്ചു.. അവൾ എന്നെ മനപ്പൂർവം അവോയ്ഡ് ചെയ്തു നടന്നു.. എനിക്കു അത് ചെറിയ വിഷമം ഉണ്ടാക്കി എങ്കിലും ഞാൻ ഒന്നും പ്രകടിപ്പിക്കാൻ പോയില്ല...

അങ്ങനെ അവർ പോകുന്ന ദിവസ്സം എത്തി.. ഒരു മാസ്സം എന്നെ വിട്ടൊക്കെ പോകാം അവൾക്കു വിഷമം ഉണ്ടായിരുന്നു. എന്നാൽ ഞാൻ പോയി അവളോട്‌ ഹാപ്പി ആയിരിക്കാം പറഞ്ഞു എല്ലാം ഒക്കെ ആക്കി.. എന്നാലും അവൾക്ക് ഞങ്ങൾ കൂടെ പോകാത്തത്തിൽ വിഷമം ഉണ്ടായിരുന്നു...

ഞാനും ആര്യയും ആണ് അവരെ കൊണ്ടാക്കാൻ പോയത്.. എന്റെ bmw വീൽ ആണ്.. കൊച്ചിയിൽ നിന്നു ബാംഗ്ലൂർ അവിടെ നിന്നും ആണ് പിന്നെ ഫ്രാൻസ്.... അങ്ങനെ ഞങ്ങൾ യാത്ര ചെയ്ത്.. അങ്ങോട്ട്‌ പോകുന്നവഴി എല്ലാം കാറിൽ എല്ലാരും പരസ്പരം നല്ല സംസാരം ഒക്കെ തന്നെ ആയിരുന്നു.. മണിക്കുട്ടിയും ആര്യയും എല്ലാം കത്തിയടിച്ചും ഓരോ ഗോസിപ്പുകളും, ഓരോ കുടുംബ കാര്യങ്ങളും എല്ലാം പറഞ്ഞു വാ തോരാതെ സംസാരിച്ചു... ഞാനും ആകാശും ഓഫീസ് കാര്യവും എല്ലാം പറഞ്ഞു അങ്ങനെ പോയി.... സംസാരിച്ചു കൊണ്ട് പോയത് കൊണ്ട് അങ്ങോട്ട്‌ വേഗം എത്തിയത് പോലെ തോന്നി....

അവിടെ എത്തി ബാഗ് എല്ലാം എടുത്തു പോകാൻ പോയതും മണിക്കുട്ടിയുടെ വിധം മാറി.. അവൾ കിടന്നു കരയാൻ തുടങ്ങി.. ഞാൻ അവളെ സമാധാനിപ്പിച്ചു നിന്നു.. അവളെ ഒരു വിധം ഓക്കേ ആയി.. ഞാൻ ആകാശിനോട് അവളെ നോക്കി കൊള്ളണേ എന്ന് പറഞ്ഞു.. അവൾ എന്റെ കൈ ചേർത്ത് നോക്കിക്കൊള്ളാം എന്നാ രീതിയിൽ പറഞ്ഞു....
കുറച്ചു നേരം നിന്നിട്ടു അവർ സമയം ആയപ്പോൾ പോയി.. ഡോറിൽ എത്തുന്നവരെ അവൾ ഞങ്ങൾക്ക് ടാറ്റാ തന്ന്.. ഞങ്ങൾ അവർ പോകുന്നത് നോക്കി അങ്ങനെ നിന്നു.... കുറച്ചു നേരം അങ്ങനെ നിന്നു...

അവസാനം അവർ പോയപ്പോൾ ഞങ്ങൾ തിരിച്ചു വരാൻ ഒരുങ്ങി. ഞങ്ങൾ കാറിൽ കയറിയ മുതൽ മൗനം ആയി... ഞങ്ങൾ അങ്ങനെ യാത്ര തുടർന്നു...... പരസ്പരം ഒന്നു നോക്കുക കൂടി ചെയ്യാതെ ഞങ്ങൾ യാത്ര തുടർന്നു.. അവൾ ഗ്ലാസിൽ കൂടി പുറത്തു നോക്കി ഇരുന്നു.... ഞാൻ ഡ്രൈവിങ്ങിൽ ശ്രെദ്ധ കൊടുത്തു.. കാറിനു ഉള്ളിലും ഒന്നും സംസാരിക്കാതെ

💬 Comments

View all comments