Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
രണ്ടുപേർ...
ഞാൻ ഇടയ്ക്കു മ്യൂസിക് പ്ലെയർ ഓണാക്കി പാട്ടു വച്ചു.. എന്നാലും എന്റെ മനസ്സ് അസ്വസ്തം ആയിരുന്നു..
ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഇടയ്ക്കു കണ്ണ് തുടക്കുന്നു.. അവൾ കരയുക ആണെന്ന് എനിക്കു മനസ്സിലായി.. അത് കണ്ടപ്പോൾ എനിക്കു ചങ്കു തകർന്ന പോലെ ആയി.. ഞാൻ വണ്ടി ഒരു മരത്തിനു താഴെ ഒതുക്കി നിർത്തി അവൾ അപ്പോഴും കണ്ണ് നിറഞ്ഞു ഇരിക്കുക ആയിരുന്നു.. അവളെ ഒരിക്കലും കരയിക്കരുത് എന്ന് കരുതിയതാ എന്നാൽ...
ഞാൻ അവളെ വിളിച്ചു.....എന്നാൽ അവൾ വിളി കേട്ടില്ല.. അവൾ കണ്ണുകൾ തുടക്കുന്നുണ്ട്.. ഞാൻ പിന്നെയും വിളിച്ചു.. എന്നാലും ഇത്തവണയും ഒരു പ്രതികരണവും ഇല്ല.. അവസാനം ഞാൻ അവളുടെ കയ്യിൽ ഒന്നു പിടിച്ചു. അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.. അവളുടെ മുഖം കണ്ടപ്പോൾ ഞാൻ പെട്ടന്ന് കൈ പിൻവലിച്ചു.... ആ മുഖം ഇപ്പോൾ ചുവന്നു ദേഷ്യത്തിൽ ആണ്..കണ്ണുകൾ എല്ലാം ചുവന്നു കലങ്ങി.. ആ നോട്ടം നേരിടാൻ ത്രാണിയില്ലാതെ ഞാൻ മുഖം മാറ്റിക്കളഞ്ഞു.. അവൾ ഒന്നും പറയാതെ മുന്നോട്ടു നോക്കി ഇരുന്ന്
ഞാൻ പിന്നെയും അവളെ നോക്കി..
"ആര്യ.... തന്നെ ഓക്കേ അല്ലേ...?"
ഞാൻ ചോദിച്ചതും അവൾ പിന്നെയും എന്നെ ദേഷ്യത്തോടെ നോക്കി
" നിങ്ങൾ ഇപ്പോൾ എന്തിനാ ഇപ്പോൾ എന്നോട് ചോദിക്കുന്നെ... നിങ്ങള്ക്ക് നിങ്ങളുടെ പെങ്ങളും അവളുടെ സന്തോഷവും എല്ലാം അല്ലേ വലുത്.. നിങ്ങള്ക്ക് നിങ്ങളുടെ അനിയത്തിയുടെ ജീവിതത്തിന് വേണ്ടി എന്തിനാ എന്തിനാ എന്റെ ജീവിതം ബലിയടക്കുന്നെ.... എന്റെ അനിയന് ഒരു ജീവിതം ഉണ്ടാവട്ടെ എന്ന് കരുതി ഞാൻ എല്ലാം സഹിച്ചു.. എന്നാൽ എന്റെ ജീവിതത്തിന് നിങ്ങള്ക്ക് ഒരു വിലയില്ലല്ലോ "
അവൾ എന്നെ നോക്കി ദേഷ്യത്തിൽ എല്ലാം പറഞ്ഞു.. പറയുക അല്ലായിരുന്നു.. അവൾ അലരുകയായിരുന്നു..
" സ്വന്തം അനിയത്തിയുടെ സന്തോഷത്തിനു വേണ്ടി ഓരോന്ന് ചെയ്യുന്ന നിങ്ങൾ ഒരിക്കൽ എങ്കിലും എന്നെ ഒരു മനുഷ്യ സ്ത്രീ ആയി എങ്കിലും പരിഗണിച്ചിട്ടുണ്ടോ... നിങ്ങൾ എന്നോട് ഒന്നു സംസാരിച്ചിട്ടുണ്ടോ?? "
എനിക്കു ഒന്നും പറയാൻ കഴിയാതെ ആയി...
" അനിയത്തിക്ക് വേണ്ടി അന്ന് എന്റെ കാലുപിടിക്കാം എന്ന് പറഞ്ഞ നിങ്ങളെ എനിക്കു പുച്ഛം ആണ്.. ഒരിക്കൽ എങ്കിലും എന്നോട് തുറന്നു സംസാരിച്ചിരുന്നു എങ്കിൽ............ "
അവൾ അത്രയും പറഞ്ഞ വാക്കുകൾ മുഴുവിപ്പിക്കാൻ കഴിയാതെ കരയാൻ തുടങ്ങി.. എനിക്ക് എന്ത് പറയണം എന്നോ എന്ത് ചെയ്യണം എന്നോ.. അറിയാതെ നിന്നു...... അവൾ എന്നോട് ഉള്ള
💬 Comments
View all comments