0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.5K

പറഞ്ഞു..  അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു...  ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ  ആയിരിക്കും എന്ന്...  എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്.....

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി... എന്നാൽ മനസ്സ് ശാന്തമല്ല.... ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു....

വരുന്നിടത്തു വച്ചു കാണാം ഞാൻ  മനസ്സിൽ പറഞ്ഞു...

..........................................................

പിന്നെ ഒന്നിനും സമയം ഇല്ലായിരുന്നു സമയം വാണം വിട്ടതുപോലെ പോയി... ഞാൻ മുകളിൽ എന്റെ റൂമിൽ പോയി തന്നെ ഫ്രഷ് ആയി...  അവൾ മണിക്കുട്ടിയുടെ റൂമിലും.. അങ്ങനെ ഞാൻ കുളിച്ചു  എന്റെ ഫ്രണ്ട്‌സ് വന്നു എന്നെ ഒരുക്കി. ഞാൻ ഒരു  ചുവന്ന സൂട്ട് ആയിരുന്നു റിസപ്ഷൻ നു  വേണ്ടി എടുത്തത്...  ഞാൻ അത് ഇട്ടു  അവന്മാർ വന്നു എന്റെ എന്തൊക്കയോ  മുഖത്തു തേച്ചു.. പിന്നെ നല്ലത് സ്റ്റൈലിൽ മുടി ഒക്കെ കൊതി ഒതുക്കി..

ഞാൻ കണ്ണാടിയിൽ നോക്കി.. ഞാൻ തന്നെ അതിശയിച്ചു പോയി എനിക്കു ഇത്ര  ഗ്ലാമറോ... ഞാൻ ഒന്നു  അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഒക്കെ നോക്കി.. കൊള്ളാം സൂട്ടിൽ കാണാൻ അല്ലു  തെലുങ്കു നടൻ മഹേഷ്ബാബു വിന്റെ ലുക്ക്‌ ഒക്കെ ഉണ്ട്... പിന്നെ അവിടെ നിന്നു സമയം പാഴാക്കാതെ ഞാൻ താഴേക്ക് പോയി... എല്ലാവരും ഒരുങ്ങി  ഹാളിൽ ഉണ്ട്...ആര്യയുടെ ഒരുക്കം മാത്രം കഴിഞ്ഞില്ല... അതിനു ടൈം എടുക്കും ഞാൻ ഹാളിൽ ഇരുന്നു.  അമ്മമാരും എല്ലാവരും നന്നായി തന്നെ ഒരുങ്ങി നിൽക്കുന്നു....

എനിക്കു അമ്മ ഒരു ഓറഞ്ച് ജ്യൂസ്‌ കൊണ്ട്

💬 Comments

View all comments