Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]
അന്ന് ചേച്ചി ചേട്ടനോട് ദേഷ്യപ്പെടാൻ കാരണം ആയതു.... അന്ന് ചേട്ടൻ എന്നെ അടിച്ചു അവശനാക്കി എന്ന് അറിഞ്ഞപ്പോൾ എന്നോടുള്ള വാത്സല്യം കാരണം ആണ് കാര്യം പോലും തിരക്കാതെ ചേട്ടനോട് വന്നു ദേഷ്യപ്പെട്ടതു... ചേച്ചി ഒരു പാവം ആണ്.. ഇഷ്ടം ഉള്ളവരെ പൊന്നുപോലെ നോക്കും "
അവൻ പറഞ്ഞപ്പോൾ എനിക്കും കുറ്റബോധം തോന്നി.. അവളോട് ദേശ്യപ്പെട്ടതിൽ..
"എല്ലാം എന്റെ തെറ്റാണു ചേട്ടാ.... അശ്വതിയോട് ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു... അവളെ എനിക്കു ഒരുപാട് ഇഷ്ടം ആയിരുന്നു ചേട്ടാ.. ഞാൻ അവളെ നല്ലരീതിയിൽ ആണ് സ്നേഹിച്ചത്. എന്നാൽ അവൾ എന്നെ മൈൻഡ് പോലും ചെയ്തില്ല.... എന്നാൽ അവൾ എപ്പോഴും ചേട്ടന്റ കൂടെ നടക്കുന്നതിൽ എനിക്കു ദേഷ്യം ഉണ്ടായിരുന്നു.. പിന്നെ കൂട്ടുകാർ അന്നത്തെ ദിവസം എന്നെ കൊണ്ട് നിർബന്ധിച്ചു കഞ്ചാവ് വലിപ്പിച്ചു ആ സമയം അവർ എന്നെ അവളുടെ പേരും പറഞ്ഞു കളിയാക്കിയപ്പോൾ ലഹരിയുടെ പിടിയിൽ ആണ് അങ്ങനെ ചെയ്തത് ഞാൻ.... അല്ല അവളെ ഒരിക്കലും മോശമായി പറയണം എന്നോ... അടിക്കണം എന്നോ ഞാൻ കരുതിയില്ല.. എല്ലാം ലഹരി എന്നെ കൊണ്ട് ചെയ്യിച്ചതാണ്....
ചേട്ടൻ ചോദിക്കാൻ വന്നപ്പോഴും അതിന്റെ ഹാങ്ങോവറിൽ ആണ് ഞാൻ അങ്ങനെ പെരുമാറിയത്..."
അവൻ പറഞ്ഞു നിർത്തി.. അവന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു.. അവന്റ സംസാരത്തിൽ എനിക്കു ആത്മാർത്ഥത തോന്നി.. അവന്റ അവസ്ഥയിൽ എനിക്കു സഹതാപം തോന്നി.... അന്നത്തെ സംഭവത്തിൽ അവന്റെ ശെരിക്കും ഒറ്റപ്പെട്ടിരിക്കുന്നു.. അവനു ഇപ്പോൾ അവൻറ് ചേച്ചി പോലും ഇല്ല... വീട്ടുകാർ ഇല്ല....
അവൻ പോകാനായി എണിറ്റു.. എനിക്കു ഒന്നും പറയാൻ കഴിഞ്ഞില്ല..ഞാൻ അവനെ തന്നെ നോക്കി അവിടെ ഇരുന്നു
"ഞാൻ നാളെ തന്നെ തിരിച്ചു പോകും... ചേട്ടനോട് എല്ലാം തുറന്നു പറയണം എന്ന് മാത്രം ഉണ്ടായിരുന്നു അതിനു വേണ്ടി മാത്രം ആണ് ഞാൻ വന്നത്....
ചേട്ടാ എന്റെ ചേച്ചി ഒരു പാവം ആണ്.. ഇത്തിരി വാശി ഉണ്ടെന്നേ ഒള്ളു ആള് പാവം ആണ്.. ചേട്ടനെ ചേച്ചിക്ക് ഭയങ്കര ഇഷ്ടം ആണ്.. ചേട്ടനെ പൊന്നുപോലെ നോക്കും ചേച്ചി.. ചേട്ടൻ എന്റെ ചേച്ചിയെ വിഷമിപ്പിക്കരുത്..."
അവൻ
💬 Comments
View all comments